മല്ലികാ ഷെരാവത്തിനൊപ്പം അഭിനയിക്കാന്‍ വയ്യ അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അപ്രതീക്ഷിതമായി ഉയര്‍ന്ന ഡല്‍ഹിയിലെ അത്ഭുത മനുഷ്യന്‍ അരവിന്ദ് കെജ്രിവാള്‍ ബോളിവുഡ് ക്ഷണം നിരസിച്ചതായി റിപ്പോര്‍ട്ട്. അതും സെക്‌സ്‌ബോംബ് എന്ന് വിശേഷണമുള്ള മല്ലികാ ഷെരാവത്തിനൊപ്പം അഭിനയിക്കാനുള്ള അവസരമാണ് ആംആദ്മിപാര്‍ട്ടി തലവന്‍ നിഷേധിച്ചത്. മല്ലികയുടെ പുതിയ ചിത്രം ഡര്‍ട്ടി പൊളിറ്റിക്‌സില്‍ സത്യസന്ധനായ രാഷ്ട്രീയക്കാരനെ അവതരിപ്പിക്കാനായിരുന്നു കെജ്രിവാളിന് ക്ഷണം വന്നത്.
സിനിമയ്ക്ക് വേണ്ടി നിര്‍മ്മാതാവ് കെ സി ബൊക്കാഡിയ കഴിഞ്ഞ വര്‍ഷമാണ് കെജ്രിവാളിനെ ക്ഷണിച്ചത്. 49 ദിവസം ഭരണം നടത്തിയ ശേഷം മന്ത്രിപദം രാജി വെച്ചതിന് പിന്നാലെ ബൊക്കാഡിയ കെജ്രിവാളിന് അഭിനയിക്കാനുള്ള അവസരം വെച്ചു നീട്ടിയെങ്കിലൂം ആപ്പ് നേതാവ് നോ പറഞ്ഞു. സിനിമയുടെ സ്‌ക്രിപ്റ്റ് കെജ്രിവാളിന് ഇഷ്ടമായിരുന്നെങ്കിലും ആപ്പിന്റെ പരിപാടികള്‍ മൂലം സമയം കിട്ടുന്നില്ല എന്ന് പറഞ്ഞായിരുന്നു കെജ്രിവാള്‍ അവസരം ഒഴിവാക്കിയത്. കെജ്രിവാള്‍ ഉപേക്ഷിച്ച വേഷം പിന്നീട് ചെന്നു ചേര്‍ന്നത് ബോളിവുഡിലെ പരിചയ സമ്പന്നന്‍ നസറുദ്ദീന്‍ ഷായ്ക്ക് ആയിരുന്നു. ഫെബ്രുവരി ആദ്യം ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയ കെജ്രിവാള്‍ കഴിഞ്ഞ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണ് അധികാരത്തില്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























