ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു

സാമ്പത്തിക ക്രമക്കേട് കേസില്‍ ടീസ്റ്റ സെതല്‍വാദിനെ അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. ടീസ്റ്റയുടെ ഹര്‍ജിയില്‍ ഉത്തരവ് ഉണ്ടാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കായി നിര്‍മിക്കുന്ന മ്യൂസിയത്തിനായി സ്വീകരിച്ച സംഭാവനകളില്‍ തിരിമറി നടത്തിയെന്ന കേസിലാണ് ടീസ്റ്റയെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്.
ടീസ്റ്റയ്ക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നിഷേധിച്ചതോടെയാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. നല്ല ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ടീസ്റ്റയേയും ഭര്‍ത്താവിനെയും തട്ടിപ്പുകാരായി ചിത്രീകരിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. ടീസ്റ്റയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണെന്ന് കോടതി ഗുജറാത്ത് സര്‍ക്കാരിനോട് ചോദിച്ചു. ഇത് വ്യക്തി സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























