മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന്റെ അന്തിമ തീരുമാനം ഇന്നറിയാം;കൊണ്ഗ്രെസ്സ്-എൻ സി പി-ശിവസേന ചർച്ച ഇന്ന്;മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ അന്തിമ തീരുമാനത്തിനായി ഇന്ന് കോണ്‍ഗ്രസ് -എന്‍.സി.പി -ശിവസേന ചര്‍ച്ച നടക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ , അഹമ്മദ് പട്ടേല്‍ , കെ.സി വേണുഗോപാല്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
കോൺഗ്രസ്, എൻസിപി, ശിവസേനാ നേതാക്കൾ ഒന്നിച്ചിരുന്ന് സഖ്യരൂപീകരണത്തിൽ അന്തിമ തീരുമാനം എടുക്കും. ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡും സഖ്യമുണ്ടാക്കാന്‍ വഴങ്ങുകയായിരുന്നു. സേനാ -എൻസിപി- കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത് ഇനി വൈകില്ല.ഇന്നലെ രാത്രി പവാറിന്റെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. സി.പി.എം അടക്കമുള്ള പാര്‍ട്ടികളുമായി കോണ്‍ഗ്രസും എന്‍.സി.പിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
സഖ്യസര്‍ക്കാര്‍ രൂപികരണ പ്രഖ്യാപനം ഇന്നുണ്ടാകുമോയെന്നതാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ആകാംഷ നല്‍കുന്ന കാര്യം. ഇന്നലത്തെ ചര്‍ച്ചയോടെ എന്‍.സി.പിയും കോണ്‍ഗ്രസും ധാരണയിലെത്തി കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ., കെസി വേണുഗോപാല്‍ എന്നിവരാണ് ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ ശിവസേനയും എന്‍.സി.പിയും കോണ്‍ഗ്രസും പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക ചര്‍ച്ചയാണിത്. പൊതുമിനിമം പരിപാടി മുന്‍നിര്‍ത്തിയുള്ള സര്‍ക്കാര്‍ രൂപികരണം ശിവസേനയുമായുള്ള പ്രത്യയശാസ്ത്ര അന്തരത്തെ മറികടക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.
സര്‍ക്കാരുണ്ടാക്കുമെന്നുള്ള ബിജെപിയുടെ ആത്മവിശ്വാസത്തില്‍ വലിയ ട്വിസ്റ്റുകള്‍ ഉണ്ടാവാനാണ് സാധ്യത. അതിന് പരമാവധി സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കാന്‍ ബിജെപിക്ക് സാധിക്കും. ഗവര്‍ണറുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ബിജെപിക്ക് അനുകൂലമായിട്ടായിരിക്കും.
ശിവസേന സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നവംബര്‍ 24 ഞായറാഴ്ച്ച നടത്താനാണ് ലക്ഷ്യമിടുന്നത്. എംഎല്‍എമാരുടെ കത്തുകള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിക്ക് കൈമാറും. ഇക്കാര്യം സഞ്ജയ് റാവത്ത് സ്ഥിരീകരിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഒരുപക്ഷേ നീളാനും സാധ്യതയുണ്ട്. ഗവര്‍ണര്‍ തീരുമാനം വൈകിപ്പിച്ചാല്‍ തിങ്കളാഴ്ച്ച നടന്നേക്കും. എന്നാല്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ എംഎല്‍എമാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതില്‍ പരാജയപ്പെടാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
കര്‍ണാടക പ്രതിസന്ധി ആവര്‍ത്തിക്കാതിരിക്കാന്‍ അതിജാഗ്രതയിലാണ് കോണ്‍ഗ്രസ്.
അഞ്ച് വര്‍ഷവും മുഖ്യമന്ത്രി സ്ഥാനം ശിവസേനയ്ക്ക് തന്നെ ലഭിക്കും. ആ സ്ഥാനം വേണ്ടെന്ന് എന്‍സിപിയും കോണ്‍ഗ്രസും തീരുമാനിച്ചു. ഇതില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് സഞ്ജയ് റാവത്തും വ്യക്തമാക്കി. എന്നാല്‍ പ്രധാന വകുപ്പുകളില്‍ വിട്ടുവീഴ്ച്ച ഉണ്ടാവില്ല. രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും എന്‍സിപിയില്‍ നിന്നുമുണ്ടാവും. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയായി എന്‍സിപി ഉണ്ടാവണമെന്നാണ് പവാര്‍ വ്യക്തമാക്കിയത്. ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയാലും ഭരണം ശരത് പവാറിന് ചുറ്റുമായിരിക്കും കറങ്ങുക.
ഇതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എൻസിപി നേതാവ് ശരദ് പവാർ ഇന്നലെ കൂടിക്കാഴ്ച നടത്തിയതിൽ കോൺഗ്രസ് അതൃപ്തി പ്രകടിപ്പിച്ചു.കാലവർഷക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ കർഷകരെ സഹായിക്കാൻ കേന്ദ്രത്തിന്റെ ഇടപെടൽ അഭ്യർത്ഥിച്ചാണു മോദിയെ കണ്ടതെന്നു പവാർ അറിയിച്ചെങ്കിലും ഇരു കക്ഷികളും അണിയറയിൽ രാഷ്ട്രീയ ചർച്ചകൾ നടത്തുന്നുവെന്ന സംശയം കോൺഗ്രസ് ഉന്നയിച്ചു.
https://www.facebook.com/Malayalivartha
























