രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസിന്റെ റൂട്ട് പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് റൂട്ട് വിവരങ്ങള്‍ പുറത്തുവിട്ടത്. ഗുവാഹത്തി കൊല്‍ക്കത്ത റൂട്ടിലായിരിക്കും ട്രെയിന്‍ ഓടുക. 15 20 ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുമെന്നും അശ്വിനി വൈഷ്ണവ് ഇന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിജയകരമായ നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ പരീക്ഷണവും സര്‍ട്ടിഫിക്കേഷനും പൂര്‍ത്തിയായി. ആദ്യത്തെ നിര്‍ദ്ദിഷ്ട റൂട്ട് ഗുവാഹത്തി കൊല്‍ക്കത്തയാണ്. ഇത് വലിയ ഒരു നാഴികക്കല്ലാണ്. വന്ദേഭാരത് സ്ലീപ്പര്‍ ലോകോത്തര സൗകര്യങ്ങളും മെച്ചപ്പെട്ട സുരക്ഷയും ദീര്‍ഘദൂര രാത്രി യാത്രകള്‍ക്ക് ആധുനിക യാത്രാനുഭവവും പ്രദാനം ചെയ്യും. പുതിയ സര്‍വീസ് ബിസിനസ് യാത്രക്കാര്‍ക്ക് മാത്രമല്ല രണ്ട് പ്രധാന നഗരങ്ങള്‍ക്കിടയില്‍ വേഗതയേറിയതും കൂടുതല്‍ വിശ്വസനീയവുമായ രാത്രികാലയാത്ര ആഗ്രഹിക്കുന്ന കുടുംബാംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രയോജനകരമാകും' മന്ത്രി പറഞ്ഞു.
യാത്രാ നിരക്കുകള്‍ക്ക് ത്രീ ടയര്‍ എസിക്ക് ഏകദേശം 2,300 രൂപ, ടൂ ടയര്‍ എസിക്ക് ഏകദേശം 3,000 രൂപ, ഫസ്റ്റ് ക്ലാസ് എസിക്ക് ഏകദേശം 3,600 രൂപയുമാണ്.
https://www.facebook.com/Malayalivartha



























