ഫാത്തിമ ലത്തീഫിന്‍റെ മരണം; ആഭ്യന്തര അന്വേഷണം നടത്താനാകില്ലെന്ന് മദ്രാസ് ഐഐടി :സമരം ശക്തമാക്കാൻ ഒരുങ്ങി വിദ്യാർഥികൾ:ഡയറക്ടറുടെ നിഷേധ നിലപാടിൽ തുടർ നടപടികൾ ആലോചിക്കാൻ വിദ്യാർഥികൾ വീണ്ടും യോഗം ചേരും

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ മദ്രാസ് ഐഐടിയിൽ ആഭ്യന്തര അന്വേഷണം നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യം നിരാകരിച്ച് ഐഐടി ഡയറക്ടർ . വിദ്യാർഥി കൂട്ടായ്മ ചിന്താ ബാറിന്റെ പ്രതിനിധികളുമായി ഡയറക്ടർ ഭാസ്‌കർ രാമമൂർത്തി നടത്തിയ ചർച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്.അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.ഡയറക്ടറുടെ നിഷേധ നിലപാടിൽ തുടർ നടപടികൾ ആലോചിക്കാൻ വിദ്യാർഥികൾ വീണ്ടും യോഗം ചേരും.
വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ക്യാംപസിനു പുറത്തുള്ള വിദഗ്ധ സമിതിയെ നിയമിക്കുക, സ്റ്റുഡന്റ് ലജിസ്ലേറ്റീവ് കൗസിൽ (എസ്എൽസി) പാസാക്കിയ പ്രമേയങ്ങൾ നടപ്പാക്കുക, എല്ലാ ഐഐടി വകുപ്പുകളിലും പ്രത്യേകം പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിക്കുക എന്നിവയാണ് മറ്റ് ആവശ്യങ്ങൾ.ഫാത്തിമയുടെ മരണത്തിനു പിന്നാലെ നിവേദനം നൽകിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞും മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ചിന്താബാറിന് രൂപം നൽകിയത്.250ൽ അധികം വിദ്യാർഥികൾ ഒപ്പിട്ട നിവേദനമാണു ചിന്താബാർ ഐഐടി അധികൃതർക്കു നൽകിയത്...
ആഭ്യന്തര അന്വേഷണം ഉൾപ്പെടെ മൂന്ന് ആവശ്യങ്ങൾ ഉന്നയിച്ച് ചിന്താ ബാറിന്റെ നേതൃത്വത്തിൽ അഫ്‌സർ, ജസ്റ്റിൻ എന്നീ വിദ്യാർഥികൾ ക്യാമ്പസിൽ നിരാഹാരസമരം നടത്തിയിരുന്നു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ആവശ്യപ്പെട്ട പ്രകാരം ഡൽഹിയിലായിരുന്ന ഡയറക്ടർ രാമമൂർത്തി മടങ്ങിയെത്തിയാൽ ചർച്ച നടത്തുമെന്ന ഡീനിന്റെ ഉറപ്പിനെതുടർന്ന് രണ്ടാം ദിവസം സമരം അവസാനിപ്പിക്കുകയായിരുന്നു.എന്നാൽ ചർച്ചയിൽ മുന്നോട്ടുവെച്ച മുന്നോട്ട് വച്ച അനുനയ നിര്‍ദേശങ്ങളില്‍ നിന്ന് മദ്രാസ് ഐഐടി പിന്‍മാറി.
ഫാത്തിമ ലത്തീഫിന്റെ മരണത്തിനു കാരണക്കാരായവർക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പസിനു പുറത്ത് വ്യാഴാഴ്ചയും പ്രക്ഷോഭം നടന്നു.സംഭവത്തില്‍ കേന്ദ്രമാനവിഭവശേഷി മന്ത്രാലത്തിന് ഡയറക്ടര്‍ വിശദീകരണം നല്‍കിയിരുന്നു.
ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ അധ്യാപകർക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്നാണ് പോലീസ് ഭാഷ്യം. വിദ്യാര്‍ത്ഥികളുള്‍പ്പെടെ മുപ്പതോളം പേരെ രണ്ടു തവണ ചോദ്യം ചെയ്തിട്ടും അധ്യാപകര്‍ക്കെതിരെ സംശയാസ്പദമായി ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വ്യക്തമാക്കുന്നത്.
ഫാത്തിമ നൈലോണ്‍ കയറില്‍ തൂങ്ങി മരിച്ചത് ആയാണ് എഫ്.ഐ.ആറില്‍ പൊലീസ് വ്യക്തമാക്കുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മൃതദേഹം ആദ്യം കണ്ട സഹപാഠി, ഫാത്തിമയുടെ പിതാവിന് അയച്ച വാട്സ്ആപ്പ് വോയിസ് മെസേജില്‍ ഫാത്തിമ മുട്ടുകുത്തിയ നിലയില്‍ തൂങ്ങി നില്‍ക്കുകയാണ് എന്നായിരുന്നു. ഇതേ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ ദുരൂഹം എന്ന ബന്ധുക്കളുടെ ആരോപണം ഉയർന്നത്.
കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നാണ് ഫാത്തിമയുടെ ബന്ധുക്കളുടെ ആരോപണം.ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് അധ്യാപകരെ പോലീസ് ചോദ്യം ചെയ്തത്.. സംഭവം പാർലമെന്റിലും ചർച്ചയായിരുന്നു. ഫാത്തിമയുടെ ദുരൂഹമരണം പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ലോക്സഭയില്‍ പ്രത്യേക ചർച്ചയ്ക്ക് സർക്കാർ തയ്യാറായിരുന്നു.
https://www.facebook.com/Malayalivartha























