ഉദ്ധവ് താക്കറെ തന്നെ മുഖ്യമന്ത്രിയെന്ന് സഞ്ജയ് റാവത്ത് ; മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും തങ്ങളുടെ കൈവശമായിരിക്കുമെന്ന് വ്യക്തമാക്കി ശിവസേന രംഗത്ത്. എന്നാൽ ആരാകും അടുത്ത മുഖ്യമന്ത്രിയെന്ന കാര്യത്തില്‍ ശിവസേനയില്‍ ചര്‍ച്ച തുടരുന്നു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയതിന് പിന്നാലെയാണ് ശിവസേന രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ മാതോശ്രീയില്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും ശിവസേനാനേതാക്കളുടേയും യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























