ബിഹാറില്‍ മാഞ്ചി ഇന്ന് വിശ്വാസ വോട്ട് തേടും: വോട്ടെടുപ്പില്‍ മാഞ്ചിക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി

നീണ്ട അനിശ്ചിതത്വത്തിനു ശേഷം ബിഹാറില്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി ഇന്നു നിയമസഭയില്‍ വിശ്വാസ വോട്ടു തേടും. രാവിലെ പത്തു മണിയോടെ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയ ശേഷമാവും വോട്ടെടുപ്പ് നടക്കുക. നിയമസഭാകക്ഷി യോഗത്തിനു ശേഷം ഇന്നലെ രാത്രി വൈകിയാണ് ബിജെപി നേതാവ് സുശീല്‍കുമാര്‍ മോദി മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചത്.
നിയമസഭയിലെ മുഖ്യപ്രതിപക്ഷ സ്ഥാനം നിതീഷ് കുമാര്‍ വിഭാഗം ജെഡിയുവിനു നല്‍കിയ സ്പീക്കര്‍ ഉദയ് നാരായണ്‍ ചൗധരി, പുതിയ പ്രതിപക്ഷ നേതാവായി ജെഡിയുവിലെ വിജയ് കുമാര്‍ ചൗധരിയെ നിയോഗിച്ചു. സ്പീക്കറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍ നിയമസഭയ്ക്കു മുന്നില്‍ കുത്തിയിരുന്നു. പ്രതിപക്ഷ നേതാവായിരുന്ന ബിജെപിയുടെ നന്ദ കിഷോര്‍ യാദവിനെ ഒഴിവാക്കിയാണ് സ്ഥാനം ജെഡിയുവിന് നല്‍കിയത്. ജെഡിയുവിന്റെ ശ്രാവണ്‍ കുമാര്‍ ചീഫ് വിപ്പായി തുടരും. മുഖ്യമന്ത്രി നിയോഗിച്ച ചീഫ് വിപ്പ് രാജീവ് രഞ്ജന്റെ അവകാശവാദം സ്പീക്കര്‍ തള്ളി. വിശ്വാസ വോട്ടെടുപ്പില്‍ എംഎല്‍എമാര്‍ക്ക് നിതീഷ് വിഭാഗം വിപ്പു നല്‍കിയിട്ടുണ്ടെങ്കിലും ആര്‍ജെഡി ഇക്കാര്യത്തില്‍ നയം വ്യക്തമാക്കിയിട്ടില്ല.
ഇതിനിടെ, നാലു വിമത ജെഡിയു എംഎല്‍എമാരെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഹൈക്കോടതി വിലക്കിയത് മുഖ്യമന്ത്രി അനുകൂലികള്‍ക്ക് ആഘാതമായി. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രവര്‍ത്തിച്ചതിന് എട്ടു ജെഡിയു എംഎല്‍എമാരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. എന്നാല്‍ ഇവരില്‍ നാലു പേരെ തിരിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ജെഡിയു നല്‍കിയ അപ്പീലില്‍ കേസ് നടക്കുകയാണ്. വോട്ടെടുപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് നടക്കുന്നതിനാല്‍ ബാക്കിയുള്ള നാലു പേര്‍ക്കും വോട്ടവകാശം ലഭിക്കില്ല. വിമതരായ എട്ട് എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനു മുന്‍പ് ജെഡിയുവിന് 119 എംഎല്‍എമാരുണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























