പെട്രോളിയം മന്ത്രാലയത്തിലെ ചാരവൃത്തി; രണ്ടു പേര്‍കൂടി അറസ്റ്റില്‍

പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രേഖകള്‍ കടത്തിയ കേസില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യന്‍ പെട്രോ എന്ന വെബ്‌സൈറ്റ് നടത്തുന്ന ശന്തു സൈകിയ, കണ്‍സല്‍ട്ടന്റ് പ്രയാസ് ജയിന്‍ എന്നിവരെയാ ണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി. രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ പെട്രോളിയം മന്ത്രാലയത്തിലെ രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ ഇന്നലെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പെട്രോളിയം മന്ത്രാലയത്തിലെ ക്ലാര്‍ക്കും പ്യൂണുമാണു ഇന്നലെ പിടിയിലായത്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ രാത്രിയും റെയ്ഡ് തുടര്‍ന്നു. രഹസ്യ രേഖകള്‍ കൈപ്പറ്റിയ കൂടുതല്‍ പേര്‍ ഉടന്‍ പിടിയിലാകുമെന്നു ഡല്‍ഹി പൊലീസ് കമ്മിഷണര്‍ ബി.എസ്. ബസ്സി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ അറസ്റ്റുകള്‍. പെട്രോളിയം മേഖലയിലെ സ്വകാര്യ കമ്പനികള്‍ക്കും കണ്‍സല്‍റ്റന്റുമാര്‍ക്കും ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണു പൊലീസ് പറയുന്നത്.
എണ്ണ പര്യവേക്ഷണം, വിലനിര്‍ണയം, ഇറക്കുമതി എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളാണു ചോര്‍ന്നത്. പെട്രോളിയം ഉല്‍പന്ന വില നിര്‍ണയം ഉള്‍പ്പെടെയുള്ള സുപ്രധാന തീരുമാനങ്ങള്‍ ശാസ്ത്രി ഭവനിലെ മന്ത്രാലയം ഓഫിസിലാണു കൈക്കൊള്ളുന്നത്. ഇവയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്നതും ഇവിടെ തന്നെയാണ്. പിടിയിലായ ജീവനക്കാരിലൊരാള്‍ ഇവിടെ പ്രവേശിക്കാന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ചമച്ചിരുന്നുവെന്നു കമ്മിഷണര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























