വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

എയ്‌റോഇന്ത്യ 2015ലെ വ്യോമാഭ്യാസ പ്രകടനത്തിനിടെ രണ്ടു വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. പക്ഷേ അപ കടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ വ്യോമയാന പ്രദര്‍ശനമായ എയ്‌റോഇന്ത്യ 2015ന്റെ പ്രദര്‍ശനത്തിനിടെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തെതുടര്‍ന്ന് വിമാനങ്ങള്‍ സുരക്ഷിതമായി നിലത്തിറക്കി.
ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള വനിതാ പൈലറ്റായ രാധ്ക മച്ചോവയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തിയത്.പ്രകടനങ്ങള്‍ നടക്കുന്നതിനിടെയില്‍ രണ്ടു വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകട കാരണം വ്യക്തമല്ല. വിമാനങ്ങളില്‍ ഒന്നിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൈലറ്റുമാരില്‍ ആര്‍ക്കും തന്നെ പരുക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശന മേളയാണ് ബെംഗളൂരുവില്‍ നടക്കുന്നത്. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമുള്ള 750 ലേറെ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം വ്യോമയാനങ്ങള്‍ ആകാശത്ത് വിസ്മയമൊരുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























