ഇന്ത്യയുടെ കുതിപ്പിന് പിന്നില്‍ മോഡിയുടെ കരങ്ങളെന്ന് ന്യൂയോര്‍ക്ക് ടൈംസ്

വികസന നായകനായ മോഡിയെ അനുകൂലിച്ചാണ് ന്യൂയോര്‍ക്ക് ടൈംസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ ശക്തി തന്നെ മോഡിയാണ് എന്ന രീതിയിലാണ് ന്യൂയോര്‍ക്ക് ടൈംസ് ഇപ്പോള്‍ കരുതുന്നത്. നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെ ഇന്ത്യയ്ക്ക് ഇനി വികസനത്തിന്റെ കുതിപ്പായിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ പ്രതീക്ഷ. ഏഷ്യയ്ക്ക് തന്നെ കരുത്തനായ ഒരു നേതാവിനെ ലഭിച്ചുവെന്ന വിലയിരുത്തലിലാണ് പാശ്ചാത്യ മാദ്ധ്യമങ്ങള്‍ ഇപ്പോള്‍. മോഡിയിലൂടെ ഇന്ത്യ രക്ഷപെടുമെന്നും ലോകത്തെ അടുത്ത വന്‍ശക്തിയായി മാറുമെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നത്.
ഇന്ത്യയുടെ അയല്‍രാജ്യങ്ങളുമായി നയതന്ത്രബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും വിദേശ നിക്ഷേപം അടക്കമുള്ള കാര്യങ്ങളില്‍ ഉദാര നയം സമീപനം സ്വീകരിച്ചും മോഡി ഇന്ത്യയെ മുന്നോട്ടു നയിക്കുന്നു എന്നാണ് ലോക മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട്ചെയ്യുന്നതും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്ന് വിലയിരുത്തപ്പെടുന്ന ചൈനയുടെ സമ്പദ് വ്യവസ്ഥ തളരുകയും ബ്രസീല്‍ പ്രതിസന്ധിയില്‍ ഉഴറുകയും റഷ്യയെ അമേരിക്കന്‍ സമ്പദ്ശക്തി ഞെരുക്കുകയും ചെയ്തതോടെ ലോകത്തിന്റെ തന്നെ സമ്പദ് വ്യവസ്ഥയി മാന്ദ്യമായ അവസ്ഥയിലാണ്. ഇവിടെയാണ് ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നത്. മോഡിയുടെ മേക്ക് ഇന്ത്യ പദ്ധതിയെയും ന്യൂയോര്‍ക്ക് ടൈംസ് പുകഴ്ത്തുന്നു.
പ്രതീക്ഷയോടെ കണ്ട രാജ്യങ്ങള്‍ പൂര്‍ണമായി തളരുമ്പോള്‍ ഇന്ത്യ മാത്രം വികസനത്തിന്റെ പാതയിലാണ്. അടുത്ത മാസങ്ങളിലായി ചൈനയുടെ സാമ്പത്തിക കുതിപ്പിനൊപ്പം നില്‍ക്കുന്നതായിരുന്നു ഇന്ത്യയുടെ കുതിപ്പും. രാജ്യത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തുന്ന ശ്രമങ്ങള്‍ക്ക് ഫുള്‍ മാര്‍ക്കാണ് പത്രം നല്‍കുന്നത്. ഇന്ത്യയിലെ ചെറുകിട ഫാക്ടറികള്‍ അടച്ചുപൂട്ടേണ്ട സാഹചര്യം പുതിയ സര്‍ക്കാറിന്റെ കടന്നുവരവോടെ ഇല്ലെന്നാണ് അമേരിക്കന്‍ പത്രത്തിന്റെ പുതിയ കണ്ടെത്തല്‍. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളും അഴിമതി ഇല്ലാതാക്കാനുള്ള ശ്രമവും സാമ്പത്തിക മേഖലയ്ക്കും ഗുണം ചെയ്യുമെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.
കേന്ദ്രസര്‍ക്കാറിന്റെ സമ്പൂര്‍ണ്ണ ബജറ്റ് എങ്ങനെയാകുമെന്ന് കാത്തിരിക്കുകയാണ് വ്യവസായ ലോകം. പുതിയ ഹൈവേകളും തുറമുഖങ്ങളും നിര്‍മ്മിക്കുന്നത് അടക്കമുള്ള വികസന കാര്യങ്ങളെ കുറിച്ചും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷകള്‍. റഷ്യയും വെനസ്വലെയും പോലെ തകര്‍ച്ച നേരിടുന്ന രാജ്യങ്ങളുമായും ഇന്ത്യ മികച്ച ബന്ധം വച്ചുപുലര്‍ത്തുന്നു. ജനറല്‍ മോട്ടോഴ്‌സ് പോലുള്ള വന്‍കിട കമ്പനികള്‍ ഏഷ്യയിലെ റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ചൈനയിലെ ഷാങ്ഹായില്‍ നിന്നും സിംഗപ്പൂരിലേക്ക് മാറ്റിയത് ഇന്ത്യയെ ലക്ഷ്യം വച്ചാണ്.
ഇതില്‍ ചൈനയ്ക്കും ഇന്തോനേഷ്യയ്ക്കും ആശങ്കയുണ്ടെന്നും പത്രം വിലയിരുത്തുന്നു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യയില്‍ എത്തിയ വേളയില്‍ മോദി എല്ലാ പ്രതിബന്ധങ്ങളെയും മറികടക്കാന്‍ പ്രാപ്തനാണെന്ന് പറഞ്ഞതും പ്രതീക്ഷ. അടുത്തിടെ മികച്ച വ്യവസായ അന്തരീക്ഷമുള്ള രാജ്യങ്ങളില്‍ ഇന്ത്യ മുന്നേറ്റം നടത്തിയിരുന്നു. 189 രാജ്യങ്ങളില്‍ നൂറ്റി നാല്‍പ്പത്തി രണ്ടാം സ്ഥാനത്തേക്കുള്ള മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിലയിരുത്തുന്നു. വ്യവസായികള്‍ പൂര്‍ണ്ണമായും ആഗ്രഹിക്കുന്നത് തൊഴില്‍ നിയമങ്ങളിലെ പൊളിച്ചെഴുത്തും വ്യവസായ ആവശ്യങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോഴുണ്ടാകുന്ന തടസ്സങ്ങളുമാണ്.
ഭൂമി ഏറ്റെടുക്കല്‍ നയത്തില്‍ മോഡി മാറ്റം വരുത്തുമെന്ന പ്രതീക്ഷയും വ്യവസായ ലോകം വച്ചുപുലര്‍ത്തുന്നുണ്ട്. അടുത്തിടെ നോക്കിയ കമ്പനിക്ക് തമിഴ്‌നാട്ടില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടും ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഭരണപരിഷ്‌ക്കാരങ്ങളുമായി മുന്നോട്ടുപോകുന്നതില്‍ മോദി നേരിടുന്ന പ്രധാന തടസം രാജ്യസഭയിലെ മേല്‍ക്കൈ ഇല്ലായ്മയാണെന്നും അമേരിക്കന്‍ പത്രം ചൂണ്ടിക്കാട്ടുന്നു. ഏതായാലും വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യ തന്നെ ഒന്നാമതെത്തുമെന്നാണ് ഓരോ ഇന്ത്യന്‍ പൗരന്റെയും പ്രതീക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























