ഗോഡ്‌സെയുടെ പ്രതിമ തമിഴ്‌നാട്ടിലൊരിടത്തും അനുവദിക്കില്ലെന്ന് പനീര്‍ ശെല്‍വം : അഖില ഭാരത ഹിന്ദു മഹാസഭ പ്രതിമ സ്ഥാപിക്കുമെന്ന് ശെല്‍വം

ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തമിഴ്‌നാട്ടിലൊരിടത്തും സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പനീര്‍ ശെല്‍വം. സംസ്ഥാനത്ത് ഒരിടത്തും ഗോഡ്‌സെയുടെ പ്രതിമ അനുവദിക്കില്ല. എന്നാല്‍ അഖില ഭാരത ഹിന്ദു മഹാസഭ പ്രതിമ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 30 നു സംസ്ഥാനത്തെ 13 ജില്ലകളില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുമെന്നാണു അഖില ഭാരത ഹിന്ദു മഹാസഭ അറിയിച്ചിരിക്കുന്നത്. അനുമതി നിഷേധിക്കുന്ന പോലീസുകാരുടെ ഓഫീസുകളില്‍ പ്രതിമ സ്ഥാപിക്കുമെന്നാണ് എബിഎച്ച്എമ്മിന്റെ ഭീഷണി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























