രാജിവച്ചത് തെറ്റായി പോയി, വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് നിതീഷ് കുമാര്‍, തൊഴുകൈകളോടെ ബിഹാറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും നിതീഷ്

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ബിഹാറില്‍ വീണ്ടും മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്ന് ജെഡിയു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. ഒരു വര്‍ഷം മുന്‍പ് രാജിവച്ചത് തെറ്റായിരുന്നു. തൊഴുകൈകളോടെ ബിഹാറിലെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഇനിയൊരിക്കലും അത്തരമൊരു നീക്കം ഉണ്ടാകില്ല. മുന്നില്‍ നിന്നു നയിക്കാന്‍ ഞാന്‍ തയാറാണെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി.
നിയമസഭയില്‍ വിശ്വാസവോട്ടിന് മണിക്കൂറുകള്‍ അവശേഷിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചി രാജിവച്ചത്. ഇതിനു പിന്നാലെയാണ് നിതീഷിന്റെ വാക്കുകള്‍. 130 എംഎല്‍എമാര്‍ തനിക്കൊപ്പമുണ്ടെന്ന് അവകാശപ്പെടുന്ന നിതീഷ് കുമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി ഭൂരിപക്ഷമുണ്ടെന്ന് തെളിയിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. കാര്യങ്ങള്‍ നോക്കാന്‍ ഞാന്‍ മുതിര്‍ന്ന ഒരു സഹപ്രവര്‍ത്തകനെ തിരഞ്ഞെടുത്തു.
എന്നാല്‍ മറ്റുള്ളവര്‍ അതില്‍ ഇടപെടുകയായിരുന്നു. ബിജെപിയുടെ ഇടപെടലാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അവരുടെ ശരിയായ മുഖമാണ് ഇന്നു പുറത്തു വന്നിരിക്കുന്നത്. ഇന്നു സംഭവിച്ചതെല്ലാം ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പിന്തുണ നല്‍കിയ തൃണമൂല്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കും ബിഎസ്പിക്കും നിതീഷ് നന്ദി പറയുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























