മൃഗശാലയില്‍ കടലാമയുടെ മുകളില്‍ കയറി ചിത്രമെടുത്ത ചെറുപ്പക്കാരന്‍ അറസ്റ്റില്‍

ഹൈദരാബാദിലെ നെഹ്‌റു സൂവോളജിക്കല്‍ പാര്‍ക്കില്‍ കടലാമയുടെ കൂട്ടില്‍ കയറി ഫോട്ടോ എടുത്ത ചെറുപ്പക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കടലാമയുടെ മുകളില്‍ കയറിനിന്നുകൊണ്ടാണ് ചിത്രമെടുത്തത്. കഴിഞ്ഞ മേയിലാണു ഹൈദരാബാദിലെ മുഹമ്മദ് അബ്ദുള്‍ എന്ന യുവാവ് ഇങ്ങനെയൊരു സാഹസം കാട്ടിയത്. സമൂഹമാധ്യമത്തില്‍ ഫോട്ടോ പ്രചരിക്കുകയും പിന്നീട് പ്രാദേശിക പത്രത്തില്‍ ഈ ചിത്രം പ്രത്യക്ഷപ്പെടുകയും ചെയ്തതിനെത്തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടുത്തിടെയാണ് ഡല്‍ഹി മൃഗശാലയിലെ കടുവാക്കൂട്ടില്‍ കയറിയ ചെറുപ്പക്കാരന് ദാരുണാന്ത്യം നേരിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























