ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനു സംപ്രേഷണം ചെയ്യാമെന്നു സുപ്രീം കോടതി

ലോകകപ്പ് മത്സരങ്ങള്‍ ദൂരദര്‍ശനു തല്‍സമയം സംപ്രേഷണം ചെയ്യാമെന്നു സുപ്രീം കോടതി ഉത്തരവിട്ടു. ദൂരദര്‍ശന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണത്തിനായി മറ്റു ചാനലുകളുടെ ഫീഡുകള്‍ ഉപയോഗിക്കുന്നതു ഡല്‍ഹി ഹൈക്കോടതി തടഞ്ഞിരുന്നു. ഇതിനെതിരേയാണു ദൂരദര്‍ശന്‍ സുപ്രീം കോടതിയെ സമീപിച്ചത്. ലോകകപ്പ് മല്‍സരങ്ങളുടെ സംപ്രേഷണത്തിനായി കോടികള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും ദൂരദര്‍ശന്‍ ഇവ ഉപയോഗിച്ചാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നും സ്റ്റാര്‍ ഗ്രൂപ്പ് കോടതിയെ അറിയിച്ചു. എന്നാല്‍ കോടതി ഈ വാദം അംഗീകരിച്ചില്ല. സ്റ്റാര്‍ ഗ്രൂപ്പാണു ലോകകപ്പിന്റെ സംപ്രേഷണ അവകാശം നേടിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























