മഹാ അഘാഡി സഖ്യത്തിന്റെ ഏറ്റവും വലിയ പ്രതിയോഗി ബിജെപി ; മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു; ; കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടുള്ള വഴികൾ മുള്ളു നിറഞ്ഞത് ; ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖർ പങ്കെടുത്തു

മഹാരാഷ്ട്രയുടെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞ ഇന്നലെ നടന്നു . മഹാ അഘാഡി സഖ്യത്തിന്റെ ഏറ്റവും വലിയ പ്രതിയോഗി ബിജെപി തന്നെ.കേന്ദ്രത്തിന്റെ പിന്തുണയില്ലാതെ മുന്നോട്ടുള്ള വഴികൾ മുള്ളു നിറഞ്ഞത്
ബിജെപിക്കെതിരെ മതേതര മുന്നണിയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. അധികാരത്തിനു വേദനി ആ ആദർശങ്ങളിൽ നിന്നും അവർ വ്യതിചലിച്ചെന്നു വ്യക്തം .'കര്‍ണാടക' രാഷ്ട്രീയം മഹാരാഷ്ട്രയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമത്തിലാണ്അഘാടി സഖ്യം. .
ആശയ വ്യത്യാസങ്ങളുള്ള ത്രികക്ഷി സഖ്യത്തെ നയിക്കാൻ താക്കറെയ്ക്കു കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്.അതോടൊപ്പം കേന്ദ്രത്തെ വെല്ലുവിളിച്ച അധികാരത്തിലേക്ക് കയറിയ ത്രികക്ഷി സഖ്യത്തിന് കേന്ദ്രത്തിന്റെ സപ്പോർട്ട് ഇല്ലാതെ എത്രനാൾ മുന്നോട്ടു പോകാൻ കഴിയും എന്നതും നിർണായകമാണ്.
. ഭരണകാര്യങ്ങളിലോ പാര്‍ലമെന്ററി തലത്തിലോ ഒരു മുന്‍പരിചയവും ഇല്ലാതെയാണ് ഉദ്ധവ് താക്കറെ ത്രികക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ചുമതലയേറ്റിരിക്കുന്നത്.
മൂന്നു കക്ഷികളുടെയും നേതാക്കളെ പ്രീണിപ്പിക്കുക, സമവായ തീരുമാനം എടുക്കുക, മൂന്നു പാര്‍ട്ടികളിലെയും മന്ത്രിമാരെ നിലയ്ക്കു നിര്‍ത്തുക തുടങ്ങിയതൊക്കെ ഭരിച്ച ഉത്തരവാദിത്തങ്ങളാണ്.. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കാര്‍ഷിക കടം എഴുതിത്ത്ത്തള്ളുന്നതിനും അതിനു വേണ്ടി സര്‍ക്കാരിനെതിരെ പടപൊരുതാനും മുന്‍പന്തിയില്‍ നിന്ന പാര്‍ട്ടിയാണ് ശിവസേന. അതുകൊണ്ടു തന്നെ ശിവസേന മുഖ്യമന്ത്രി അധികാരത്തിലേറുമ്ബോള്‍ ആദ്യം ചെയ്യേണ്ട ചുമതലകളില്‍ ഒന്ന് കാർഷിക കടം എഴുതി തള്ളുക എന്നതാണ്.. പ്രാഥമിക കണക്കുകള്‍ പ്രകാരം 30,000 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇതു സര്‍ക്കാരിനു വരുത്തിവയ്ക്കുക. 4.71 ലക്ഷം കോടിയിലേറേ കടമുള്ള സംസ്ഥാനം ഈ തുക എവിടുന്നു കണ്ടെത്തും എന്നതും സംശയമാണ്.
. ആറ് മെട്രോ ഇടനാഴികള്‍ ഉള്‍പ്പെടെ 1.5 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍
ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ തയാറാക്കിയിരുന്നു, ഇതു നടപ്പിൽ വരുത്തണമെങ്കിൽ കേന്ദ്ര സര്‍ക്കാരിന്റെ സഹായംതേടണം.. .
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്ബത്തിക പ്രതിന്ധിയിലൂടെ കടന്നു പോകുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. . 4.71 ലക്ഷം കോടി രൂപയുടെ കടമാണ് സംസ്ഥാന ഖജനാവിനുള്ളത്. അതുകൊണ്ട് തന്നെ കാര്‍ഷിക കടം എഴുതിത്ത്ത്തള്ളല്‍ ഉള്‍പ്പെടെയുള്ള പ്രഖ്യാപനങ്ങള്‍ വന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.
ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ(മഹാ വികാസ് അഖാഡി)ത്തിന്റ നേതാവായാണ് ഉദ്ദവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോണ്‍ഗ്രസ് നേതാക്കളായ അഹ് മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കപില്‍ സിബല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എംഎന്‍എസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന്‍ സിങ് എന്നിവര്‍ ആശംസാ സന്ദേശമയച്ചു.
ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ശിവസേനയിലെ ഏക് നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, എന്‍ സിപിയിലെ ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ആദ്യ മന്ത്രിസഭയോഗവും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്ബ് പൊതുമിനിമം പദ്ധതി ത്രികക്ഷി സഖ്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്ത്ത്തള്ളും, സര്‍ക്കാര്‍ ജോലികളില്‍ നാട്ടുകാര്‍ക്ക് 80 ശതമാനം സംവരണം, വിള ഇന്‍ഷുറന്‍സ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha
























