തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചുവെന്ന പരാതിയില്‍ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയിരിക്കുന്നത്. സദര്‍ പൊലീസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഫഡ്‌നാവിസിന്റെ വീട്ടിലെത്തി സമന്‍സ് കൈമാറി.മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം തന്നെയാണ് ഫഡ്‌നാവിസിനുള്ള സമന്‍സും ലഭിക്കുന്നത്.
നാഗ്പൂരിലെ അഭിഭാഷകന്‍ സതീഷ് ഉകെയുടെ പരാതിയിലാണ് കോടതി നടപടി. ഫഡ്‌നാവിസിനെതിരെ ക്രിമനല്‍ നടപടിക്ക് അനുമതി തേടി ഉകെ മജിസ്‌ട്രേറ്റ് കോടതിയേയും ഹൈകോടതിയേയും സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ആവശ്യംകോടതികള്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഉകെയുടെ പരാതി പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയോട് നിര്‍ദേശിക്കുകയായിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ നാലിന് കോടതി ഫഡ്‌നാവിസിന് സമന്‍സയച്ചു.
1996ലും 98ലും ഫഡ്‌നാവിസിനെതിരെ കേസെടുത്തിരുന്നു. ഈ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഫഡ്‌നാവിസ് മറച്ചുവെക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























