മൂന്നാം ക്ലാസ്സ്‌ക്കാരൻ പ്രണയ ലേഖനമെഴുതി; തെറ്റ് തിരുത്തി കൊടുക്കേണ്ടുന്ന അധ്യാപിക കൊടുത്ത ശിക്ഷ ഞെട്ടിക്കുന്നത്; കുട്ടികളെ ഇങ്ങനെയുള്ളവരുടെ അടുക്കലോ നാം അയക്കുന്നത് ?

രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ട് അധ്യാപിക. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് മനസ്സിനെ നടുക്കിയ സംഭവം നടന്നത്. കുറ്റം ചെയ്തതിന് നൽകിയ ശിക്ഷയാണ് ഇത്. കുട്ടി ചെയ്ത കുറ്റം പ്രണയ ലേഖനം എഴുതിയതായിരുന്നു. മൂന്നാം ക്ലാസുകാരനെയാണ് അധ്യാപിക ബെഞ്ചില്‍ കെട്ടിയിട്ടത്. മാത്രമല്ല അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ശിക്ഷിക്കുകയുണ്ടായി . സംഭവം പുറംലോകം അറിഞ്ഞതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്ത് വരുകയുണ്ടായി. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ഇത്തരത്തിൽ ശിക്ഷിച്ചത് എന്ന കാര്യം ശ്രദ്ധേയം. പ്രേമ ലേഖനം എഴുതുന്ന തരത്തിലുള്ള നടപടികൾ തന്റെ സ്‌കൂളില്‍ അനുവദിക്കില്ലെന്നായിരുന്നു ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്. ഈ വിചിത്രമായ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് കഴിഞ്ഞിരിക്കുന്നു.
അധ്യാപർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. അധ്യാപകർ ഇത്തരത്തിൽ ക്രൂരമായ ശിക്ഷാനടപടികൾ സ്വീകരിച്ചാൽ എങ്ങനെ കാര്യങ്ങൾ ശെരിയാകുമെന്ന വലിയ ചോദ്യം ഉയരുകയാണ്. മാത്രമല്ല രക്ഷിതാക്കളോട് അധ്യാപിക ഇക്കാര്യം തുറന്നടിക്കുകയും ചെയ്തു. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യൂത റാവു ഉയർത്തി. ഇങ്ങനെയുള്ള ശിക്ഷാനടപടികള്‍ സ്കൂളില്‍ ആദ്യമായല്ല നല്‍കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പക്ഷേ സ്കൂള്‍ കെട്ടിടത്തിനകത്ത് ഇത്തരമൊരു സംഭവം ഉണ്ടായിട്ടും അധ്യാപിക പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നതിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. തെറ്റ് ചെയ്യുന്ന വിദ്യാർ ത്ഥികളെ ഇത്തരത്തിൽ ശിക്ഷിക്കുന്നത് ക്രൂരമാണെന്ന അഭിപ്രായം ഉയരുകയാണ്. കുട്ടികളെ നേർ വഴിക്ക് നയിക്കാൻ അധ്യാപകർ സ്വീകരിക്കേണ്ടുന്ന രീതി ഇങ്ങനെയാണോ എന്ന ചോദ്യം ഉയരുകയാണ്.
https://www.facebook.com/Malayalivartha
























