അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. 22,800 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്

അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കാന്‍ നിരീക്ഷണ വിമാനങ്ങളും ആയുധങ്ങളും വാങ്ങാനുള്ള പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. . കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.
സുരക്ഷാ .അടിസ്ഥാന സൗകര്യങ്ങൾ ..വികസനം ഈ ലക്ഷ്യത്തിലേക്ക് മോദി നടന്നടുക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇപ്പോൾ 22,800 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്
തീരസുരക്ഷ ഉറപ്പാക്കാനും നിരീക്ഷണത്തിനുമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ കോസ്റ്റ് ഗാര്‍ഡിനു ലഭ്യമാക്കുനും യോഗത്തില്‍ തീരുമാനമായി. അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ തോക്കുകളില്‍ ഘടിപ്പിക്കാനുള്ള രാത്രികാഴ്ച ഉപകരണം കരസേനയ്ക്ക് ലഭ്യമാകും.
ഇരുട്ടിലും,ഏത് കാലാവസ്ഥയിലും ശത്രുവിന് നേരെ വെടിയുതിര്‍ക്കാന്‍ സൈനികരെ ഇത് സഹായിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ പരിപാടിയുടെ ഭാഗമായി രാത്രിക്കാഴ്ച ഉപകരണങ്ങള്‍ നിര്‍മ്മിക്കാനാണ് തീരുമാനം..തദീശീയമായി ആണ് ഈ ഉപകാരങ്ങൾ നിർമ്മിക്കുന്നത്
അതിര്‍ത്തി മേഖലകളില്‍ നിരീക്ഷണം നടത്തുന്നതിന് ആവശ്യമായ അത്യാധുനിക റഡാറുകള്‍ ഘടിപ്പിച്ച വിമാനങ്ങള്‍ വ്യോമസേനയ്ക്കായി വാങ്ങാനും പദ്ധതിയില്‍ തീരുമാനമുണ്ട്. തീരസുരക്ഷ ഉറപ്പാക്കാനും നിരീക്ഷണത്തിനുമുള്ള ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ കോസ്റ്റ് ഗാര്‍ഡിനു ലഭ്യമാക്കും
പാകിസ്താനുമായി അതിർത്തിയിൽ പ്രശനങ്ങൾ കനക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ പ്രതിരോധത്തിനായി കൂടുതൽ പണം ചെലവഴിക്കാൻ തീരുമാനിച്ചത് . .ഇതിനു മുൻപ് 3,300 കോടി രൂപയുടെ രാജ്യരക്ഷാ ആയുധങ്ങള്‍ വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് പ്രതിരോധ ആയുധ സംഭരണ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു . മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ കീഴില്‍ തദ്ദേശീയമായി രൂപകല്പന ചെയ്ത് നിര്‍മ്മിച്ച പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനാലാണ് തുക അനുവദിച്ചിരുന്നത് . മൂന്നു പ്രോജക്ടുകള്‍ക്കാണ് കൗണ്‍സില്‍ അനുമതി നല്‍കിയത്.
ആയുധങ്ങളും കപ്പലുകളും വാങ്ങുക എന്നത് രാജ്യ സുരക്ഷയുടെ ഭാഗമാണ് . മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി കൂടുതൽ ഉപകരണങ്ങളും ആയുധങ്ങളും ഇന്ത്യയിൽ തന്നെ നിർമിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആയുധ ഇറക്കുമതി 24 ശതമാനം കുറഞ്ഞിട്ടുണ്ട്. കൂടാതെ മാറ്റ് രാജ്യങ്ങളിലേക്ക് ആയുധ കയറ്റുമതി നടത്താനുള്ള കരാറുകളിലും ഇന്ത്യ ഒപ്പിട്ടു കഴിഞ്ഞു ..
ഇപ്പോൾ 22,800 കോടി രൂപയുടെ പദ്ധതിക്കാണ് പ്രതിരോധ അക്വിസിഷന്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളത് . കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. ഇതോടെ ശത്രു രാജ്യങ്ങൾ ആകെ ഭയപ്പാടിലാണ്
https://www.facebook.com/Malayalivartha
























