വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും തികഞ്ഞ അച്ചടക്കം പാലിക്കുന്ന വ്യക്തിയാണ് മോദി; വിദേശ യാത്രയുടെ ചെലവ് ചുരുക്കാൻ അദ്ദേഹം ചെയ്യുന്നത് ഇതൊക്കെ; വെളിപ്പെടുത്തലുമായി ആഭ്യന്തരമന്ത്രി അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്ര എല്ലാ ഇന്ത്യക്കാർക്കും അറിയാവുന്നതാണ്. എന്നാല്‍ ചെലവ് ചുരുക്കാനായി മോദി പല കാര്യങ്ങളും ചെയ്യുന്നുണ്ട്. ഈ കാര്യത്തെ പറ്റി എസ്.പി.ജി സുരക്ഷ ഭേദഗതി ബില്ലിലെ ചര്‍ച്ചയ്‌ക്കിടെ വെളിപ്പെടുത്തിയിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ.
വ്യക്തി ജീവിതത്തിലെ പോലെ തന്നെ പൊതുജീവിതത്തിലും തികഞ്ഞ അച്ചടക്കം പാലിക്കുന്ന വ്യക്തിയാണ് നരേന്ദ്ര മോദിയെന്ന് അമിത് ഷാ പറഞ്ഞു. വിദേശയാത്രകള്‍ക്കിടയില്‍ വിമാനത്താവളങ്ങളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം കൂടുതല്‍ സമയം പ്രധാനമന്ത്രിക്ക് ചെലവഴിക്കേണ്ടി വരും. അപ്പോഴൊക്കെ ആഡംബര ഹോട്ടലുകള്‍ ഒഴിവാക്കി വിമാനത്താവളത്തില്‍ തന്നെ കുളിയും വിശ്രമവും നടത്തുകയാണ് അദ്ദേഹം ചെയ്യുന്നതെന്ന് അമിത് ഷാ പറഞ്ഞു. 'വിദേശയാത്രകളില്‍ 20 ശതമാനത്തിലും കുറവ് പേഴ്സണല്‍ സ്റ്റാഫിനെ മാത്രമേ പ്രധാനമന്ത്രി കൂടെ കൂട്ടാറുള്ളൂ. പണ്ട് പ്രതിനിധി സംഘത്തിലുള്ള ഓരോ ഉദ്യോഗസ്ഥനും ഓരോ കാറാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ ഇന്ന് എല്ലാവരും ഒരുമിച്ച് ബസിലോ മറ്റ് വാഹനങ്ങളിലോ ആണ് പോകാറുള്ളത്'-അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























