പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപിക കെട്ടിയിട്ട് അടിച്ചു ..

പ്രണയ ലേഖനം എഴുതിയെന്നാരോപിച്ച് മൂന്നാം ക്‌ളാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയ്ക്കും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ് അധ്യാപികയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രണയ ലേഖനം എഴുതിയതിനും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠിയുടെ സാധനങ്ങള്‍ മോഷ്ടിച്ചതിനുമാണ് ശിക്ഷിച്ചത്.
കുട്ടികളുടെ തെറ്റ് തിരുത്തുന്നതിനുപകരം കെട്ടിയിട്ട് ക്രൂരമായി മർദിച്ചതിൽ സാമൂഹ്യ പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പ്രണയത്തെകുറിച്ചോ പ്രണയ ലേഖനത്തെ കുറിച്ചോ ശരിയായ രീതിയിൽ മനസ്സിലാക്കാനുള്ള പ്രായം ആകാത്ത കുട്ടിയെ കെട്ടിയിട്ട് മർദിച്ചതിനെതിരെയാണ് പ്രതിഷേധം .. എന്നാല്‍ വിദ്യാര്‍ത്ഥികളെ താന്‍ കെട്ടിയിട്ടില്ലെന്നും കുട്ടികളുടെ രക്ഷിതാക്കളാണ് അപ്രകാരം ചെയ്തതെന്നുമാണ് അധ്യാപികയുടെ പ്രതികരണം.
സംഭവത്തില്‍ അധ്യാപികക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ ആവശ്യം. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന ശിശു ക്ഷേമ സമിതി ജില്ലാ കളക്ടറോടും മുന്‍സിപ്പല്‍ കമ്മീഷണറോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്
https://www.facebook.com/Malayalivartha
























