ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി നീട്ടി, രാജ്യത്തെ 537 ടോള്‍ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം

ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 15 വരെ നീട്ടി. ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ടോള്‍ ഗേറ്റുകളില്‍ നേരിട്ട് പണം നല്‍കാതെ വാഹനയാത്രികരുടെ അക്കൗണ്ടില്‍ നിന്ന് കൈമാറുന്ന രീതിയാണ് ഫാസ്ടാഗ്. ഡിസംബര്‍ ഒന്നു മുതല്‍ ദേശീയപാതയിലെ ടോള്‍ പ്ലാസകളില്‍ 'ഫാസ്ടാഗ്' ഇല്ലാതെ ഫാസ്ടാഗ് ലെയിനിലൂടെ വാഹനം ഓടിക്കുന്നവരില്‍നിന്ന് ഇരട്ടി നിരക്ക് ഈടാക്കുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രാജ്യത്തെ 537 ടോള്‍ പ്ലാസകളിലും സംവിധാനം നടപ്പാക്കാനാണ് തീരുമാനം.
ടോള്‍ പ്ലാസകളില്‍ നിര്‍ത്താതെ തന്നെ വാഹനങ്ങളുടെ വിന്‍ഡ്‌സ്‌ക്രീനില്‍ ഘടിപ്പിക്കുന്ന ടാഗിലൂടെ ടോള്‍ പിരിക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ടോള്‍പ്ലാസ കടക്കുന്നതോടെ ഓട്ടോമാറ്റിക്കായി ടാഗില്‍നിന്ന് തുക കുറയും. വാഹനം ഓടിക്കുന്നവര്‍ക്ക് ബാങ്കുകള്‍ വഴിയും ഓണ്‍ലൈനിലൂടെയും പ്രിപെയ്ഡ് ടാഗ് വാങ്ങാനുള്ള സൗകര്യമുണ്ട്.
https://www.facebook.com/Malayalivartha
























