തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ;യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം;കൊലപാതകം നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ ;തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി യുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

തെലങ്കാനയിൽ വെറ്ററിനറി ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കൊന്നു കത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസ് നിഗമനം. കഴുത്തു ഞെരിച്ചു കൊന്ന ശേഷം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് കത്തിക്കുകയായിരുന്നുവെന്നും പൊലീസ് കരുതുന്നു.
ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയേഴുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്. ഷാദ്നഗറിലെ വീട്ടിൽ നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്ക് പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോൾ ബുത്തിന് സമീപം നിർത്തിയിട്ട് ഡെർമറ്റോളജിസ്റ്റിനെ കാണാൻ പോയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയർ പഞ്ചറായ നിലയിലാണ് കാണുന്നത്. തുടർന്ന് സഹോദരിയെ ഫോണിൽ ബന്ധപ്പെട്ട് സംഭവം അറിയിച്ചു. അടുത്തുള്ള ടോൾ ഗേറ്റിൽ പോയി കാത്തിരിക്കാൻ സഹോദരി യുവതിയോട് ആവശ്യപ്പെട്ടു. പരിചിതമല്ലാത്ത സ്ഥലത്ത് തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താൻ നിർദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു. കുറച്ചു സമയത്തിന് ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷംഷാബാദിലെ ടോൾ ബൂത്തിന് 30 കി.മി അകലെ രംഗറെഡ്ഡി ജില്ലയിലാണ് കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. 70 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിൽ നിന്ന് ലഭിച്ച ഗണപതിയുടെ ലോക്കറ്റാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. അതേസമയം, സംഭവത്തിൽ നാല് പേർ പൊലീസ് പിടിയിലായി. യുവതിയെ കാണാതാകുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന ട്രക്കിലെ ജീവനക്കാരാണ് പിടിയിലായിരിക്കുന്നത്
സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ ഡോക്ടർ വരാൻ കാത്തിരുന്നു, പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തി’ നടന്നത് ആസൂത്രണം ചെയ്ത ക്രൂര കൊലപാതകം
സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവര്‍ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു
സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് പൊലീസ്. യുവതിയുടെ സ്‍കൂട്ടറിലെ ടയറിന്റെ കാറ്റൂരി വിട്ട പ്രതികള്‍ പിന്നീട് സഹായിക്കാനെന്ന വ്യാജേന എത്തുകയായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തി. നവാബ്പേട്ടിലെ ക്ലിനിക്കില്‍ നിന്ന് മടങ്ങുകയായിരുന്നു യുവതി. വഴിയിലുളള ടോള്‍ഗേറ്റിനടുത്താണ് സ്കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നത്. ഒന്‍പതരയ്‍ക്ക് ഇവിടെയെത്തിയപ്പോള്‍ ടയര്‍ കേടായത് കണ്ടതോടെ നിരവധി ട്രക്ക് ഡ്രൈവര്‍മാര്‍ ഉണ്ടെന്നും തനിച്ച് നില്‍ക്കാന്‍ പേടിയാകുന്നുവെന്നും സഹോദരിയെ വിളിച്ച് പറഞ്ഞു.
ഇതിനിടെ സ്കൂട്ടര്‍ നന്നാക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞ് രണ്ട് പേര്‍ എത്തി. സ്കൂട്ടറുമായി പോയവരെ കാത്തിരിക്കുന്നതിനിടെ മറ്റുള്ളവര്‍ യുവതിയെ അടുത്തുളള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.. തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സമീപത്തെ അടിപ്പാതയില്‍ വച്ച് പെട്രോളൊഴിച്ച് തീകൊളുത്തി. ട്രക്കുകള്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ റോഡിലൂടെ പോകുന്നവര്‍ സംഭവം അറിഞ്ഞില്ല. യുവതിയെ കാണാതായതോടെ കുടുംബം പരാതിയുമായ രാത്രി തന്നെ പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെയും സഹായികളായ മൂന്ന് യുവാക്കളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് റോഡിലെ അടിപ്പാതയിലാണ് കത്തിക്കരിഞ്ഞ നിലയില്‍ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടത്.70 ശതമാനത്തോളം കത്തിക്കരിഞ്ഞിരുന്നു. തിരിച്ചറിയാന്‍ സാധിക്കാത്ത വിധം വികൃതമായ മൃതദേഹത്തില്‍ നിന്നു ലഭിച്ച ഗണപതിയുടെ ലോക്കറ്റാണു തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിച്ചത്.ബുധനാഴ്ച രാത്രിയാണ് ഇരുപത്തിയാറുകാരിയായ മൃഗ ഡോക്ടറെ കാണാതാകുന്നത്.
ഷാദ്‌നഗറിലെ വീട്ടില്‍നിന്ന് ജോലി ചെയ്തിരുന്ന കൊല്ലുരു ഗ്രാമത്തിലെ മൃഗാശുപത്രിയിലേക്കു പോകുന്ന വഴിയാണ് സംഭവം. യാത്രാമധ്യേ വാഹനം ഷംഷാബാദിലെ ടോള്‍ ബുത്തിനു സമീപം നിര്‍ത്തിയിട്ട് ഡോക്ടറിനെ കാണാന്‍ പോയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ടോള്‍ ബുത്തിനു സമീപം സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ യുവതിയുടെ സ്കൂട്ടര്‍ പാര്‍ക്കു ചെയ്തിരിക്കുന്നതും കാണാം.രാത്രി 9 മണിയോടെ തിരിച്ചെത്തിയ യുവതി ബൈക്കിന്റെ ടയര്‍ പഞ്ചറായ നിലയിലാണ് കാണുന്നത്. രാത്രി 9.15ന് സഹോദരിയുമായി യുവതി ഫോണില്‍ സംസാരിച്ചിരുന്നു.
ടയര്‍ നന്നാക്കാന്‍ സഹായിക്കാമെന്നു സമീപത്തുള്ള ഒരാള്‍ പറയുന്നതു ഫോണ്‍ സംഭാഷണത്തില്‍ കേട്ടിരുന്നുവെന്ന് സഹോദരി മൊഴി നല്‍കി. സമീപത്തു നിര്‍ത്തിയിട്ടിരിക്കുന്ന ലോഡ് നിറച്ച ട്രക്കുകളും അപരിചിതരായ പുരുഷന്‍മാരും തന്നെ ഭയപ്പെടുത്തുന്നെന്നും യുവതി സഹോദരിയോട് പറഞ്ഞു.അടുത്തുള്ള ടോള്‍ ഗേറ്റില്‍ പോയി കാത്തിരിക്കാന്‍ യുവതിയെ സഹോദരി ഉപദേശിച്ചു. അപരിചിതമായ സ്ഥലത്തു തങ്ങുന്നത് സുരക്ഷിതമല്ലെന്നും ഇരുചക്ര വാഹനം ഉപേക്ഷിച്ച് വീട്ടിലെത്താന്‍ നിര്‍ദേശിച്ചിരുന്നതായും സഹോദരി പൊലീസിനോടു പറഞ്ഞു.
അതിനിടെ 100ല്‍ വിളിക്കുന്നതിനു പകരം എന്തിന് സഹോദരിയെ വിളിച്ചുഎന്ന തെലങ്കാന ആഭ്യന്തരമന്ത്രി മുഹമ്മദ് മഹ്മൂദ് അലി യുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.
കുറച്ചു സമയത്തിനു ശേഷം വീണ്ടും വിളിച്ചിരുന്നുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലാക്കിയ സഹോദരി രാത്രി പത്തോടെ ടോള്‍ ബൂത്തില്‍ എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സഹോദരി ഉടനെ വിവരം ബന്ധുക്കളെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്‍കാനായി ആര്‍ജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും തങ്ങളുടെ സ്റ്റേഷന്‍ പരിധിയിലല്ലെന്നു പറഞ്ഞ് ഷംസാബാദ് സ്റ്റേഷനിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പുലര്‍ച്ചെ നാലോടെയാണ് കോണ്‍സ്റ്റബിള്‍മാരെ അയച്ച് അന്വേഷണം തുടങ്ങിയതെന്നും പൊലീസ് കൃത്യസമയത്ത് ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നെന്നും ബന്ധുക്കളും ആരോപിച്ചു.
https://www.facebook.com/Malayalivartha
























