മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസ വോട്ടെടുപ്പ് തേടിയേക്കും; മുഖ്യമന്ത്രിയും കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരും ഭരണ നിർവഹണത്തിലേക്ക് കടന്നു; അതേസമയം ഉപമുഖ്യമന്ത്രി പദം ആർക്ക് നൽകണമെന്ന കാര്യത്തിൽ എൻസിപിക്കകത്ത് ആശയകുഴപ്പം ഉണ്ടെന്നാണ് സൂചന

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെ സർക്കാരിന് ഭൂരിപക്ഷം ഉണ്ടെന്ന് തെളിയിക്കാൻ വിശ്വാസ വോട്ടെടുപ്പിന് തയ്യാറെടുക്കുകയാണ് ശിവസേന അധ്യക്ഷൻ കൂടിയായ ഉദ്ധവ് താക്കറെ. ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്നാണ് സൂചന. ദിലീപ് വൽസെ പാട്ടീലിനെ പ്രൊ ടേം സ്പീക്കറായി നിയമിക്കും. നേരത്തെ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസിനോട് ഭൂരിപക്ഷം തെളിയിക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ അദ്ദേഹം രാജിവച്ചിരുന്നു. ഉപ മുഖ്യമന്ത്രി പദം സംബന്ധിച്ച് എൻസിപിക്കുള്ളിൽ ആശയക്കുഴപ്പം രൂപപ്പെട്ടതും വേഗത്തിൽ വിശ്വസ വോട്ടെടുപ്പ് നടത്താൻ ത്രികക്ഷി സർക്കാരിനെ പ്രേരിപ്പിച്ചു എന്നാണ് സൂചന. ബിജെപിക്കൊപ്പം നിന്ന ശേഷം തിരിച്ചുവന്ന അജിത് പവാറിനെ ഉപ മുഖ്യമന്ത്രിയാക്കുന്നതിൽ ഒരു വിഭാഗം എൻസിപി എംഎൽഎമാർക്ക് അതൃപ്തി ഉണ്ടായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നു. കർഷകരുടെ പ്രശ്‌നങ്ങൾ വേഗത്തിൽ പരിഹരിക്കാനാണ് പ്രഥമ പരിഗണനയെന്ന് മഹാരാഷ്ട്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
ഭരണകാര്യങ്ങളിലോ പാര്‍ലമെന്ററി തലത്തിലോ യാതൊരു മുന്‍പരിചയവും ഇല്ലാത്ത ഒരാളാണ് ഉദ്ധവ് താക്കറെ .. അങ്ങനെ ഒരു വ്യക്തിയാണ് ത്രികക്ഷി സര്‍ക്കാരിനെ നയിക്കാന്‍ ചുമതലയേറ്റിരിക്കുന്നത്
ജമ്മു കശ്മീരിലെ ബിജെപി–പിഡിപി സഖ്യം കഴിഞ്ഞാല്‍ ഏവരെയും അദ്ഭുതപ്പടുത്തിയ സഖ്യനീക്കമാണ് മഹാരാഷ്ട്രയിലേത്.ഹിന്ദുത്വവാദി പാര്‍ട്ടിയായ ശിവസേനയുമായി കൈകോര്‍ത്തതില്‍ കോണ്‍ഗ്രസിലും എന്‍സിപിയിലും അസ്വസ്ഥര്‍ ഏറെയുണ്ട് .തിരിച്ചും അതെ അവസ്ഥ തന്നെ.കടമ പൂര്‍ത്തിയാക്കുമെന്ന് തെളിയിക്കേണ്ട ബാധ്യത ശിവസേന, കോണ്‍ഗ്രസ് എന്‍സിപി പാര്‍ട്ടികള്‍ക്കുണ്ട്. മഹാരാഷ്ട്രക്കാര്‍ക്ക് 80 ശതമാനം തൊഴില്‍ സംവരണം എന്നത് കോണ്‍ഗ്രസ് നിര്‍ദേശമായാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ഷങ്ങളായി ശിവസേന മുന്നോട്ടുവച്ച ആശയമായിരുന്നു ഇത് . ജനപ്രിയ പദ്ധതികളും കര്‍ഷകക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രഖ്യാപനങ്ങളും ഏറയെുണ്ട്. മഹാരാഷ്ട്ര ആഗ്രഹിക്കുന്ന സുപ്രധാന ഇടപെടല്‍ ഉണ്ടാകേണ്ടത് കാര്‍ഷിക മേഖലയില്‍ത്തന്നെ. .2015–2018 കാലയളവില്‍ 12,021 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കര്‍ഷികകടം എഴുതിത്തള്ളും എന്ന എന്ന മഹാവികാസ്അഘാടി പ്രഖ്യാപനം മേഖലയ്ക്ക് പ്രതീക്ഷയേകുന്നതാണ്. വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് വേഗത്തില്‍ വിളഇന്‍ഷുറന്‍സ് ലഭിക്കാന്‍ നടപടിയുണ്ടാകുമെന്ന് പരിപാടി പറയുന്നു. സഖ്യങ്ങളുടെ ശരി തെറ്റുകള്‍ തീരുമാനിക്കപ്പെടുന്നത് ജനക്ഷേമം അടിസ്ഥാനമാക്കിയാണ്. ആശയപരമായ പൊരുത്തക്കേടുകളും സ്വാര്‍ഥതാല്‍പര്യങ്ങളും ഭരണസ്ഥിരതയെ ബാധിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.ജനാധിപത്യസംരക്ഷണവും ഭരണഘടനാ സംരക്ഷണവും പറയുന്നവര്‍ അത് പ്രായോഗികമാക്കി കാണിക്കുക കൂടി വേണം.മത, ഭാഷാ ന്യൂനപക്ഷങ്ങളും സ്ത്രീകളും ദളിതരും മറ്റ് ദുര്‍ബലവിഭാഗങ്ങളും പരിഗണിക്കപ്പെടണം.ഉദ്ധവിനു തണ്ടേടത് കല്ലും മുള്ളും നിറഞ്ഞ വഴികളാണ്.. ഉദ്ധവ് ഈ പരീക്ഷണത്തെ എങ്ങനെ നേരിടുമെന്നത് കണ്ടറിയണം.. അമിത്ഷായുടെ നേതൃത്വത്തിൽ പുതിയ തത്രങ്ങൾ ബിജെപി ഒരുക്കിവെച്ചിട്ടുണ്ടോ എന്നതും കണ്ടറിയണം.
https://www.facebook.com/Malayalivartha
























