റെയ്ഡിലും മറ്റും പിടിച്ചെടുക്കുന്ന മദ്യം യഥാര്‍ഥ വിലയേക്കാളും 25 ശതമാനം കുറച്ച് വില്‍ക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍

റെയ്ഡിലും മറ്റും പിടിച്ചെടുക്കുന്ന മദ്യം യഥാര്‍ഥ വിലയേക്കാളും 25 ശതമാനം കുറച്ച് വില്‍ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. എക്സൈസ് വകുപ്പിന്റെ ഈ നിര്‍ദേശം ഡല്‍ഹി ധനകാര്യ വകുപ്പ് അംഗീകരിച്ചു. ഇതു സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന മദ്യം എക്സൈസ് വകുപ്പ് നശിപ്പിക്കുകയാണ് ചെയ്യാറുള്ളത്. പിടിച്ചെടുക്കുന്ന മദ്യം പരിശോധന നടത്തിയ ശേഷമായിരിക്കും വില്‍പനക്കെത്തിക്കുക.
പരിശോധനയിലൂടെ മദ്യത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയ ശേഷം 25 ശതമാനം വിലക്കുറവില്‍ വില്‍പ്പനക്കെത്തിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സര്‍ക്കാര്‍ നടത്തുന്ന മദ്യ ഷോപ്പുകള്‍ വഴിയാകും ഇതിന്റെ വില്‍പന.
"
https://www.facebook.com/Malayalivartha
























