ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നു, ആര്‍ ജില്ലകളിലായി 13 സെറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്

ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പുരോഗമിക്കുന്നു. ആര്‍ ജില്ലകളിലായി 13 സെറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. ആരോഗ്യ മന്ത്രിയും ബിജെപി നേതാവുമാ രാമചന്ദ്ര ചന്ദ്രവംശി, കോണ്ഗ്രസ് സംസ്ഥാന പ്രസിഡനത്തും, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനുമായ രാമേശ്വര്‍ ഉരാവു എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരിലെ പ്രമുഖര്‍. ബിജെപി 12 സീറ്റുകളിലാണ് മത്സരിക്കുന്നത്. ഹുസൈനാബാദില്‍ സ്വാതന്ത്ര്യസ്ഥാനാര്‍ത്ഥി വിനോദ് സിംഗിനെ ബിജെപി പിന്തുണക്കുന്നു.
അതേസമയം കോണ്ഗ്രസ്, ജെഎംഎം, ആര്‍ജെഡി എന്നിവര്‍ സഖ്യത്തിലാണ് മത്സരിക്കുന്നത്..കോണ്ഗ്രസ് ആറ് സീറ്റിലും, ജെഎംഎം 4 സീറ്റിലും ആര്‍ജെഡി 3 സീറ്റിലുമാണ് മത്സരിക്കുന്നത്. വൈകിട്ട് 3 മണിക്ക് വോട്ടെടുപ്പ് അവസാനിക്കും.
https://www.facebook.com/Malayalivartha
























