തോട്ടത്തില്‍ കത്തിക്കരിഞ്ഞ് ചതഞ്ഞരഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം; ഉയർന്ന ജാതിയിലുള്ള വ്യക്തിയെ പ്രണയിച്ചതിന് എതിർപ്പുകൾ ഉണ്ടായിരുന്നു; ദളിത് പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടലോടെ മാതാപിതാക്കൾ

20 കാരിയായ ദലിത് യുവതിയെ കൊലപ്പെടുത്തി കത്തിച്ചു. തമിഴ്നാട് കാഞ്ചീപുരത്താണ് സംഭവം. ബുധനാഴ്ച സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ നിന്നുമായിരുന്നു മൃതദേഹം കിട്ടിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കാമുകനായ രാജേഷിനെ( 24) പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. ഉന്നത ജാതിക്കാരനാണ് രാജേഷ്. പെണ്‍കുട്ടിയും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തെ വീട്ടുകാർ എതിര്‍ത്തിരുന്നു. ആണ്ടി സിരുവല്ലൂരിലെ വലജബാദിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. ഇപ്പോള്‍ തിരിച്ചെത്തിക്കാമെന്ന് പറഞ്ഞാണ് രാജേഷ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൊണ്ടുപോയത്. എന്നാല്‍ പെണ്‍കുട്ടി തിരിച്ചെത്തിയില്ല.
തുടര്‍ന്ന് നവംബര്‍ 23ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി. അന്വേഷണം പുരോഗമിക്കുന്നതിനിടെ വീടിന് സമീപത്തെ തോട്ടത്തില്‍ കത്തിക്കരിഞ്ഞ് ചതഞ്ഞരഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. മരണത്തിന് കാരണം നിങ്ങളുടെ മകള്‍ തന്നെയാണെന്ന് രാജേഷ് പറഞ്ഞതായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha
























