മെട്രോയുടെ പാലത്തിനു കീഴെ ഒരു താത്കാലിക സ്‌കൂള്‍; ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്നൂറോളം കുട്ടികള്‍ പഠിക്കുന്നു; പലചരക്കുകട നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തുന്ന രാജേഷിന്റെ ആ നന്മ മനസ്സ്

മെട്രോയുടെ പാലത്തിനു കീഴെ ഒരു താത്കാലിക സ്‌കൂള്‍. ദരിദ്രകുടുംബങ്ങളില്‍ നിന്നുള്ള മൂന്നൂറോളം കുട്ടികള്‍ പഠിക്കാനെത്തുന്നു. ഡല്‍ഹിയില്‍ യമുനാ ബാങ്ക് മെട്രോ സ്റ്റേഷനു സമീപമായിട്ടാണ് ഈ താത്കാലിക സ്‌കൂൾ ഉള്ളത്. രാജേഷ് കുമാര്‍ ശര്‍മ എന്ന നല്ല മനുഷ്യനും അവിടെ തന്നെ. 'ഫ്രീ സ്‌കൂള്‍ അണ്ടര്‍ ദ ബ്രിഡ്ജ്' എന്നാണ് രാജേഷിന്റെ വിദ്യാലത്തിന്റെ പേര്. തലസ്ഥാന നഗരത്തിലെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നൽകുകയാണ് ലക്ഷ്യം. സര്‍ക്കാരിന്റെയോ സന്നദ്ധസംഘടനകളുടെയോ സഹായമില്ലാതെയാണ് കഴിഞ്ഞ എട്ടുവര്‍ഷമായി രാജേഷ് കുമാര്‍ പാവപ്പെട്ട കുട്ടികള്‍ക്ക് അക്ഷരം പറഞ്ഞ് കിടക്കുന്നു.
ഉത്തര്‍പ്രദേശിലെ ഹഥരസ് ജില്ലാ സ്വദേശിയാണ് രാജേഷ് കുമാര്‍. ഇപ്പോള്‍ ലക്ഷ്മി നഗറിലാണ് താമസിക്കുന്നത്. പലചരക്കുകട നടത്തിയാണ് 49കാരനായ രാജേഷ് ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. ചേരിയില്‍ നിന്നുള്ളവരുടെയും ആക്രി പെറുക്കുന്നവരുടെയും റിക്ഷാവലിക്കുന്നവരുടെയും മക്കളാണ് രാജേഷിന്റെ സ്‌കൂളില്‍ പഠിക്കാനായി കൂടുതലായി എത്തുന്നത്. കുട്ടികള്‍ക്ക് ബിസ്‌കറ്റുകളും പഴങ്ങളും വെള്ളക്കുപ്പികളുമായി ചില ആളുകള്‍ വരാറുണ്ടെന്നും ചിലര്‍ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിറന്നാളും ഇവിടെ വന്ന് ആഘോഷിക്കാറുണ്ടെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ ഇവിടുത്തെ കുട്ടികള്‍ക്ക് സന്തോഷം നല്‍കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























