ഡല്‍ഹിയില്‍ 24കാരന്‍ 55കാരിയെ ബലാത്സംഗം ചെയ്തു കൊന്നു

അയല്‍ക്കാരനായ 24കാരന്‍ 55കാരിയെ വീട്ടിനുള്ളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട വയോധിക ഡല്‍ഹിയിലെ ഗുലാബി ബാഗിലെ വീടിനോട് ചേര്‍ന്ന് ചായക്കട നടത്തിയിരുന്നു.
ശനിയാഴ്ച രാവിലെ ചായ കുടിക്കാനെത്തിയ ആളാണ് ഇവരെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അയല്‍ക്കാരനായ ധര്‍മരാജ് എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്ത്രീയുടെ കടയില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. പ്രതിഫലവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നെന്നും തുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























