റേപ്പിസ്റ്റുകളെയൊക്കെ ആള്‍ക്കൂട്ട കൊല ചെയ്യണമെന്ന നിലപാടിൽ ഉറച്ച് ജയ ബച്ചന്‍..!

രാജ്യത്തെ ലെെംഗികാതിക്രമങ്ങളിൽ കടുത്ത രോഷം പ്രകടിപ്പിച്ച് എം.പിയും ബോളിവുഡ് താരവുമായ ജയ ബച്ചൻ രംഗത്ത്. റേപ്പിസ്റ്റുകളായ കുറ്റവാളികളെ പുറത്തേക്കിറക്കി ആൾക്കൂട്ടക്കൊല നടത്തണമെന്നാണ് ജയ ബച്ചൻ പറയുന്നത്. തെലങ്കാനയിൽ യുവതിയെ ബലാൽസംഘം ചെയ്ത് കൊന്നതിന്റെ പശ്ചാതലത്തിൽ രാജ്യസഭയിൽ സംസാരിക്കവേ ആയിരുന്നു എം.പി. ജയ ബച്ചൻ നിലപാട് വ്യക്തമാക്കിയത്.
തെലങ്കാന കൊലപാതകത്തിൽ ഇരു സഭകളും പ്രതിഷേധിച്ചു. ഹെെദരാബാദിൽ 26കാരിയെ നാല് പേർ ചേർന്ന് ക്രൂരമായി ബലാൽസംഘം ചെയ്ത് കൊലപ്പെടുത്തിയതിനെ തുടർന്ന് വ്യാപക പ്രതിഷേധമാണ് രാജ്യത്തുയർന്നത്. ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർക്ക് സർക്കാർ ഉചിതമായ മറുപടി നൽകേണ്ട സമയമാണിതെന്നും ജയ ബച്ചൻ പാർലമെന്റിൽ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha























