കുതിരാന് തുരങ്കം ഉടന് പൊതുജനങ്ങള്ക്കായി തുറന്നു കൊടുക്കും; പ്രഖ്യാപനവുമായി ഗതാഗതമന്ത്രി നിതിന് ഗഡ്കരി

കുതിരാന് തുരങ്കം ഉടന് പൊതുജനങ്ങള്ക്കായി തുറക്കും. മണ്ണൂത്തി-വടക്കാഞ്ചേരി ദേശീയപാതയിലെ കുതിരാന് തുരങ്കം ഉടന് പൊതുജനങ്ങള്ക്കായി തുറന്നു കൊടുക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന് ഗഡ്കരി അറിയിച്ചു. ടി. എന്. പ്രതാപന് എംപിയെ മന്ത്രി ഇക്കാര്യം അറിയിക്കുകയുണ്ടായി.
90 ശതമനം നിര്മാണം പൂര്ത്തിയായ തുരങ്കപ്പാതയിലെ ഒരു വശമാണ് ഗതാഗതത്തിന് തുറന്നു കൊടുക്കാന് മന്ത്രി നിര്ദ്ദേശം നല്കിയിരിക്കുന്നത്. മണ്ണൂത്തി ദേശീയപാതയുടെ നിര്മാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെയും ശക്തമായ പ്രതിഷേധം അടുത്തിടെ ഉണ്ടായി. ഇതോടെ വിഷയത്തില് അടിയന്തിര ഇടപെടല് ആവശ്യപ്പെട്ട് എംപി കേന്ദ്രമന്ത്രിയെ സമീപിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha