തമിഴ്‌നാട്ടില്‍ കനത്ത മഴ... ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, മഴക്കെടുതിയില്‍ മരണം 25 ആയി, രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

തമിഴ്‌നാട്ടില്‍ പെയ്യുന്ന കനത്ത മഴ അടുത്ത 24 മണിക്കൂര്‍ കൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതേതുടര്‍ന്നു ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവള്ളൂര്‍, വെല്ലൂര്‍, തിരുവണ്ണാമലൈ, തൂത്തുകുടി, രാമനാഥപുരം, തിരുനെല്‍വേലി ജില്ലകളിലാണ് ശക്തമായ മഴ അനുഭവപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 സെറ്റി മീറ്റിറിലധികം മഴയാണ് ഇവിടെ ലഭിച്ചത്.
മഴക്കെടുതിയില്‍ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. എന്നാല്‍ ചെന്നൈയില്‍ ഉള്‍പ്പടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























