അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാനെ ഒഴിവാക്കി. കേസില്‍ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിന്റെ അഭിഭാഷകനായിരുന്നു രാജീവ് ധവാന്‍. അനാരോ?ഗ്യം ചൂണ്ടിക്കാട്ടിയാണ് ധവാനെ ഒഴിവാക്കിയത്. രാജീവ് ധവാന്‍ തന്നെയാണ് ഫെയ്സ്ബുക്കിലൂടെ തന്നെ ഒഴിവാക്കിയ കാര്യം അറിയിച്ചത്. തന്നെ അഭിഭാഷക സ്ഥാനത്ത് നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പറയുന്ന വിശദീകരണം തെറ്റാണ്. തനിക്ക് അനാരോഗ്യമില്ലെന്നും അദ്ദേഹം അറിയിച്ചു.അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് അനുമതി നല്‍കിയ ഭരണഘടനാബെഞ്ചിന്റെ വിധിക്കെതിരേ സുപ്രീംകോടതിയില്‍ ആദ്യ പുനഃപരിശോധനാ ഹര്‍ജി തിങ്കളാഴ്ചയാണ് സമര്‍പ്പിച്ചത്.
കേസിലെ മുഖ്യ കക്ഷികളിലൊരാളായിരുന്ന അന്തരിച്ച എം. സിദ്ദിഖിന്റെ പ്രതിനിധിയും ജമിയത് ഉലമ ഇ ഹിന്ദ് അധ്യക്ഷനുമായ മൗലാനാ സയിദ് ആഷാദ് റഷീദിയാണു ഹര്‍ജിക്കാരന്‍. അതേസമയം, കേസിലെ മുഖ്യകക്ഷികളിലൊന്നായ യു.പി. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























