പരീക്ഷയിൽ തോറ്റവരെ സ്കൂളിൽ നിന്നും പുറത്താക്കി; ഇത്തവണ തോറ്റത് അധ്യാപകർ

പരീക്ഷയിൽ തോറ്റവരെ സ്കൂളിൽ നിന്നും പുറത്താക്കി. കുട്ടികളെയല്ല അധ്യാപകരെയാണ് സ്കൂളിൽ നിന്നും പുറത്താക്കിയത്. 26 പേരെ തരംതാഴ്ത്തുകയുമുണ്ടായി. കാര്യക്ഷമതാ പരീക്ഷയിൽ തോറ്റ 84 അധ്യാപകരിൽ 16 പേരെ മധ്യപ്രദേശ് സർക്കാർ നിർബന്ധിത റിട്ടയർമെന്റ് നൽകി പറഞ്ഞയക്കുകയായിരുന്നു. ചട്ടപ്രകാരം 20 വർഷത്തെ സർവീസോ 50 വയസ്സോ ഉള്ളവർ ജോലിയിൽ തുടരണമെങ്കിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന കാര്യക്ഷമതാ പരീക്ഷ പാസായിരിക്കണം.
രണ്ടു തവണ പരീക്ഷയെഴുതാൻ അവസരം കൊടുത്തിട്ടും പുസ്തകം നോക്കി ഉത്തരമെഴുതാൻ അനുവദിച്ചിട്ടും മിനിമം മാർക്കായ 33% നേടാൻ അവർക്കു കഴിഞ്ഞില്ല.ആദ്യ പരീക്ഷയിൽ 1400 അധ്യാപകരായിരുന്നു തോൽവി ഏറ്റ് വാങ്ങിയത്. അവരെ 3 മാസത്തെ ട്രെയിനിങ്ങിന് വിട്ടു. രണ്ടാമത്തെ പരീക്ഷയിലും 84 പേർ കടമ്പ കടന്നില്ല.
https://www.facebook.com/Malayalivartha
























