അച്ഛന്‍ മകളെ കെട്ടിയിട്ട് പീഡിപ്പിച്ചത് അച്ഛന്റെ അവിഹിതം കാണാനിടയായതിന്റെ പ്രതികാരം! മകളുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു

രാജസ്ഥാന്‍ സ്വദേശിയായ കൗമാരക്കാരി അച്ഛനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തി.അച്ഛന്റെ അവിഹിത ബന്ധം കണ്ടെത്തിയതിന് ദിവസങ്ങളോളം കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് മകളുടെ പരാതി.
അച്ഛന്റെ പീഡനത്തില്‍ നിന്ന് രക്ഷപെട്ടോടി അമ്മാവന്റെ വീട്ടിലെത്തി വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിക്ക് വേണ്ടി കുട്ടിയുടെ അമ്മാവനാണ് പൊലീസില്‍ പരാതിപ്പെട്ടത്.
തന്റെ വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ കൈകാലുകളില്‍ കയര്‍ മുറുകി വരിഞ്ഞ പാടുകളുണ്ടായിരുന്നുവെന്ന് അമ്മാവന്‍ പൊലീസില്‍ മൊഴി നല്‍കി.
അച്ഛന്‍ , അടുത്ത ബന്ധുവായ ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് താന്‍ കണ്ടുവെന്നും ഇതിന്റെ പ്രതികാരമായാണ് കെട്ടിയിട്ട് പീഡിപ്പിച്ചതെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി. കുട്ടിയുടെ അമ്മയുമായി ഉണ്ടായിരുന്ന ബന്ധം ഇയാള്‍ ഏഴ് വര്‍ഷം മുമ്പ് ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വാവാഹം ചെയ്തിരുന്നു. എങ്കിലും പെണ്‍കുട്ടി അച്ഛനൊപ്പമാണ് കഴിഞ്ഞത്.
കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയതായും കേസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























