ഡല്‍ഹി അനജ് മാന്ദി തീ പിടിത്തം: ഫാക്ടറി ഉടമയ്‌ക്കെതിരെ കേസ്, ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കെട്ടിട ഉടമ ഒളിവിൽ

ഡല്‍ഹി അനജ് മാന്ദി തീ പിടിത്തവുമായി ബന്ധപ്പട്ട് ഫാക്ടറി ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. കാര്‍ഡ്‌ബോര്‍ഡ് ഫാക്ടറി കെട്ടിടത്തില്‍ നിന്നുണ്ടായ തീ പിടിത്തതില്‍ 43 പേരാണ് മരിച്ചത്. ബിഹാറില്‍ നിന്നുള്ള ഇരകളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയുടെ ധന സഹായം മുഖ്യമന്ത്രി നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തു. ഡല്‍ഹി ഊര്‍ജ്ജ വകുപ്പിന്റെ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് ബിഹാര്‍ മന്ത്രി സഞ്ജയ് ഝാ കുറ്റപ്പെടുത്തി.
ആരെങ്കിലും ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് സ്ഥലം എംപി ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു. ദുരന്തത്തില്‍ രാഷ്ട്രീയ കലര്‍ത്താന്‍ താല്‍പര്യമില്ലെന്നും അതേസമയം അന്വേഷണം വേണമെന്നും ബിജെപി എംപി ഗൗതം ഗംഭീര്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് 2 ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഗുരുതരമായ പരിക്കുകളുള്ളവര്‍ക്ക് 50,000 രൂപ നല്‍കും.
അതേസമയം കെട്ടിട ഉടമ ഒളിവിലാണ്. ഐപിസി 304 വകുപ്പ് പ്രകാരം കെട്ടിട ഉടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























