സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷക ലില്ലി തോമസ് അന്തരിച്ചു

സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷക ലില്ലി തോമസ് ഡല്‍ഹിയില്‍ അന്തരിച്ചു. 92 വയസായിരുന്നു. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്. 1968ലാണ് സുപ്രീംകോടതിയില്‍ അഭിഭാഷകയാകുന്നത്.
ഇന്ത്യയില്‍ എല്‍എല്‍എം നേടുന്ന ആദ്യ വനിതയും ലില്ലിതോമസാണ്.അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന സുപ്രീംകോടതി വിധി ലില്ലി തോമസിന്റെ ഹര്‍ജിയിലായിരുന്നു.
വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും തെരഞ്ഞെടുപ്പ് അവകാശങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചു. ചങ്ങനാശ്ശേരി കുത്തുക്കല്ലില്‍ പരേതനായ അഡ്വ. കെ ടി തോമസിന്റെയും അന്നമ്മയുടേയും മകളാണ്.
മദ്രാസ് സര്‍വ്വകലാശാലയില്‍നിന്ന് നിയമബിരുദംനേടിയശേഷം മദ്രാസ് ഹൈക്കോടതിയിലാണ് അഭിഭാഷകയായി പ്രാക്ടീസ് തുടങ്ങിയത്.അവിവാഹിതയാണ്.
"
https://www.facebook.com/Malayalivartha
























