സംസ്ഥാനത്ത് ഡീസലിന്റെ വില കുതിച്ചു കയറുന്നു; ഒരാഴ്ചക്കിടെയുള്ള വർദ്ധനവ് 1 .11 രൂപ

സംസ്ഥാനത്ത് ഡീസലിന്റെ വിലയിൽ വന്ന കുതിപ്പ്. 1.11 രൂപയുടെ വര്‍ധനവാണ് ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന്റെ വിലയിലും കുതിച്ചു കയറ്റം ഉണ്ടാകുന്നുണ്ട്.6 പൈസയുടെ വർധനവാണ് പെട്രോളിൽ ഉണ്ടായിരിക്കുന്നത്. ഒരാഴ്ചക്കിടെ ആദ്യമായാണ് പെട്രോളിന് വിലക്കൂടുതൽ സംഭവിക്കുന്നത്.
കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് 70.67 രൂപയാണ്. കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലും പത്ത് പൈസ വര്‍ദ്ധിക്കും.കഴിഞ്ഞ ആഴ്ചയിൽ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പെട്രോളിന് വില വർദ്ധനവുണ്ടായിരുന്നു. 11 മുതൽ 21 പൈസ വരെ വര്‍ദ്ധനവുണ്ടായി. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണ ഉത്പാദനം കുറച്ചതാണ് വിലവർദ്ധനക്ക് കാരണമെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























