യുപിയില്‍ ഇടിമിന്നലേറ്റ് എട്ടു പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ ഇടിമിന്നലേറ്റ എട്ടു പേര്‍ മരിച്ചു. കിഴക്കന്‍ യുപിയിലെ ബല്‍റാംപുര്‍, ബാറെയ്ച് എന്നിവിടങ്ങളിലാണു സംഭവമുണ്ടായത്. കനത്ത മിന്നലുണ്ടായിരുന്ന സമയത്തു പാടത്തു ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്കാണ് അത്യാഹിതം സംഭവിച്ചത്. വ്യാഴാഴ്ച വൈകുന്നേരം യുപിയിലെ വിവിധ പ്രദേശത്തു കനത്ത മഴയും ഇടിമിന്നലുമുണ്ടായി. തലസ്ഥാനമായ ലക്‌നോയില്‍ 23.2 മില്ലിമീറ്റര്‍ മഴയാണു പെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























