ഗുജറാത്ത് കലാപം: ബ്രിട്ടീഷ് പൗരന്മാരെ ചുട്ടുകൊന്ന കേസില്‍ പ്രതികളെ വെറുതെവിട്ടു

ഗുജറാത്ത് കലാപത്തിനിടെ മൂന്ന് ബ്രിട്ടീഷ് പൗരന്മാരുള്‍പ്പെടെ നാലു പേരെ കാറിനുള്ളില്‍ ചുട്ടുകൊന്ന കേസില്‍ മുഴുവന്‍ പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടു. 2002ലെ കലാപത്തിനിടെ ഹിമ്മത്ത്‌നഗറിലെ പ്രാണ്‍തിജില്‍ വച്ചാണ് ഇന്ത്യന്‍ വംശജരായ മൂന്നു ബ്രിട്ടീഷ് പൗരന്മാരെ ചുട്ടുകൊന്നത്. ആറു പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഹിമ്മത്‌നഗര്‍ പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഐ.സി ഷായാണ് വിധി പറഞ്ഞത്.
ഗോധ്ര കലാപത്തിന്റെ പിറ്റേന്ന് ഫെബ്രുവരി 28നാണ് നാലംഗ സംഘത്തെ ദേശീയപാത എട്ടില്‍ വച്ച് കൊലപ്പെടുത്തിയത്. ഇമ്രാന്‍ ദാവൂദ്, അദ്ദേഹത്തിന്റെ യു.കെയില്‍നിന്നുള്ള ബന്ധു സയ്ദ് ദാവൂദ്, ഷക്കീല്‍ ദാവൂദ്, മുഹമ്മദ് അസ്വാദ്, കാര്‍ െ്രെഡവര്‍ യൂസഫ് പിരഗഡ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. ഇമ്രാന്‍ മാത്രം പോലീസ് സഹായത്തോടെ രക്ഷപ്പെട്ടു.
പ്രാണ്‍തിജ് സ്വദേശികളായ മിത്തന്‍ഭായ് പട്ടേല്‍, ചാന്ദു എന്ന പ്രഹ്‌ലാദ് പട്ടേല്‍, രമേശ് പട്ടേല്‍, മനോജ് പട്ടേല്‍, രാജേഷ് പട്ടേല്‍, കലാഭായ് പട്ടേല്‍ എന്നിവരായിരുന്നു പ്രതികള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























