ലക്‌നോവില്‍ ബാങ്ക് ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പണം തട്ടി

ലക്‌നോവില്‍ എടിഎമ്മില്‍ പണം നിക്ഷേപിക്കാനെത്തിയ ബാങ്ക് ജീവനക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ പണം തട്ടി. ആക്രമണത്തില്‍ മൂന്നു ബാങ്ക് ജീവനക്കാര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ അക്രമികള്‍ ജീവനക്കാര്‍ക്കു നേരേ വെടിയുതിര്‍ക്കുകയായിരുന്നു.
സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികള്‍ പണവുമായി കടന്നു. ദൃക്‌സാക്ഷികളില്‍ ചിലര്‍ പ്രതികളുടെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് അന്വേഷണത്തില്‍ വഴിത്തിരിവാകുമെന്നാണു കരുതുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























