പീഡനദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സംഭവം; സിബിഐ അന്വേഷിക്കണമെന്നു സുപ്രീംകോടതി

യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു സുപ്രീം കോടതി. ഡോക്ടര്‍ സുനിതാ കൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. സംഭവം ഞെട്ടിക്കുന്നതും ഭയാനകവുമാണെന്നു കോടതി വീക്ഷിച്ചു.
മാനഭംഗം നടത്തിയ യുവാക്കളാണ് ദൃശ്യങ്ങള്‍ വാട്ട്‌സ് ആപ്പില്‍ പ്രചരിപ്പിച്ചത്. തുടര്‍ന്നു ഡോക്ടര്‍ സുനിത കൃഷ്ണന്‍ പ്രതികളുടെ ചിത്രങ്ങള്‍ യൂ ട്യൂബില്‍ നല്‍കിയ ശേഷം ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥന നടത്തിയിരുന്നു. ഇതേ തുടര്‍ന്നു സുനിതയുടെ വാഹനത്തിനു നേരെ ആക്രമണം നടന്നിരുന്നു.
പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഇതിനാലാണു സുനിത കൃഷ്ണന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























