സിക്കിം സ്വദേശിനിയെ ബലാത്സംഗം ചെയ്ത എയിംസിലെ ഡോക്ടറടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

ഡല്‍ഹിയില്‍ സിക്കിം സ്വദേശിനിയെ ബലാത്സംഗം ചെയ്ത കേസില്‍ എയിംസിലെ ഡോക്ടറടക്കം നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(എയിംസ്) ന്യൂറോളജി വിഭാഗം ഡോക്ടറായ മെഹര്‍ തേസാണ് പിടിയിലായത്. ഹൈദരാബാദ് സ്വദേശിയായ ഇയാള്‍ ഒരു വര്‍ഷമായി ഡല്‍ഹി ഹൗസ് ഖാസിലെ ഗൗതം നഗറില്‍ വാടക വീട്ടിലാണ് താമസം. യുവതിയെ കടത്തിക്കൊണ്ടുവരികയും വ്യഭിചാരത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കുറ്റത്തിന് ദീപക്(40), ഭാര്യ സുമന്‍(37), കൂട്ടാളികളായ ധരംവീര്‍, കമാല്‍ എന്നിവരാണ് പിടിയിലായ മറ്റ് പ്രതികള്‍.
ബ്യൂട്ടീ പാര്‍ലറില്‍ ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളായ ദീപകും സുമനും ചേര്‍ന്ന് ഫെബ്രുവരി 20നാണ് 26കാരിയായ യുവതിയെ സിക്കിമില്‍ നിന്നും ഡല്‍ഹിയിലെത്തിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി മെഹര്‍ തേസിന്റെ വാടക വീട്ടില്‍ വെച്ചാണ് യുവതി ബലാത്സംഗത്തിനിരയായത്. വെള്ളിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഒരു യാത്രക്കാരി കരയുന്നുവെന്നും അവര്‍ പീഡനത്തിനിരയായെന്ന് പറയുന്നുണ്ടെന്നും ഗൗതം നഗറിലെ ഒരു ഓട്ടോഡ്രൈവര്‍ വിളിച്ചു പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് അവിടേയ്ക്ക് എത്തുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്നു പറഞ്ഞ് സുമന്‍ തന്നെ ഡല്‍ഹിയിലേക്ക് കൊണ്ടു വരികയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. പൊലീസിന്റെ തുടരന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.യുവതിയെ മെഹര്‍ തേസിന്റെ വീട്ടില്‍ എത്തിക്കാന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























