കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റ് ഇന്ന്, കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും സാധ്യത

നരേന്ദ്രമോഡി സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ്ണ പൊതുബജറ്റ് ഇന്ന് ലോക്‌സഭയില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിക്കും. കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ക്കും സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ രാവിലെ 11നാണു ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിക്കുക. ആദായനികുതിയില്‍ യുക്തിസഹമായ മാറ്റങ്ങളും ഇളവുകളുമുണ്ടായേക്കാം.
മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണിത്. സബ്‌സിഡികള്‍ പുനഃക്രമീകരിക്കണമെന്നും അടിസ്ഥാനസൗകര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കണമെന്നും ധനകാര്യ സര്‍വേ അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍ ബജറ്റ് എങ്ങനെയെന്ന് കണ്ടറിയണം. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് അനുയോജ്യ നയനിലപാടുകള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്, ദീര്‍ഘകാല ദര്‍ശനത്തിന് ഊന്നല്‍ നല്‍കിയ റയില്‍വേ ബജറ്റ്, പൊതുബജറ്റിന്റെ സമീപനത്തെക്കുറിച്ചു കൂടിയാണു സൂചന നല്‍കിയത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കു വില കുറയുകയും വിലകള്‍ അനുകൂലമായി നില്‍ക്കുകയും ചെയ്യുന്നതിന്റെ ഗുണഫലം ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്ഥാനസൗകര്യ വികസനത്തിനുള്ള വന്‍ പദ്ധതികള്‍ക്ക് അടിത്തറ പാകാനുള്ള സാമ്പത്തിക ധൈര്യമാണ് ഇതുവഴി സര്‍ക്കാരിനു കൈവന്നിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























