പ്രമുഖ ബ്‌ളോഗ് എഴുത്തുകാരന്‍ അവിജിത് റോയിയെ തീവ്രവാദികള്‍ കൊന്നു

പ്രമുഖ ബ്‌ളോഗെഴുത്തുകാരന്‍ അവിജിത് റോയിയെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തി. നാല്പതു വയസായിരുന്നു അവിജിതിന്. പുരോഗമനാശയങ്ങള്‍ പ്രചരിപ്പിക്കുകയും മതേതരത്വത്തെ പിന്തുണയ്ക്കുകയും ചെയ്ത് നിരന്തരം ബ്‌ളോഗ് എഴുതിയിരുന്ന അവിജിത് നിരീശ്വരവാദിയായിരുന്നു. ഇറച്ചി മുറിക്കുന്ന വാള്‍ കെണ്ടാണ് അവിജിത്തിനെ അക്രമികള്‍ വെട്ടി കൊലപ്പെടുത്തിയത്. അമേരിക്കയില്‍ താമസിക്കുന്ന അവിജിത് ഭാര്യയോടൊപ്പം ഢാക്കയില്‍ നടന്ന പുസ്തകോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം.
ഗുരുതരമായി പരിക്കേറ്റ ഭാര്യ റാഫിദ ഇപ്പോള്‍ ചികിത്സയിലാണ്. ആക്രമണം നടത്തിയ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിലും കൊലപാതകത്തെ വാഴ്ത്തി ഇ മെയില്‍ സന്ദേശമയച്ച പ്രാദേശിക ഇസ്‌ളാം തീവ്രവാദ സംഘത്തെ സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. അവിജിത്തിന്റെ മരണത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ ഢാക്കയില്‍ തിങ്ങികൂടി . ബംഗാളി ഭാഷയിലുള്ള മുക്തോ മോണ (തുറന്ന മനസ്) എന്ന ബ്‌ളോഗിലായിരുന്നു ആശയപ്രചാരണം നടത്തിയിരുന്നത്. അവിജിത്തിന്റെ കൊല്ലുമെന്ന് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























