രാജ്യം സാമ്പത്തിക വളര്‍ച്ചയുടെ പാതയിലാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഒമ്പത് മാസം പ്രായമായ മോദി സര്‍ക്കാറിന്റെ ഗതി നിര്‍ണ്ണയിക്കുന്ന ബജറ്റാകും ഇന്ന് അവതരിപ്പിക്കുക. 7.5 ശതമാനം സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെയും കുട്ടികളുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. സംസ്ഥാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അരുണ്‍ ജെയ്റ്റലി പറഞ്ഞു.
ആദായ നികുതി പരിധി മൂന്നു ലക്ഷമായെങ്കിലും ഉയര്‍ത്തിയേക്കുമെന്നും കമ്മി കുറയ്ക്കാന്‍ സബ്‌സിഡി വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവും ബജറ്റില്‍ ഉണ്ടാകുമെന്നാണ് സൂചന. വളം, ഇന്ധന സബ്‌സിഡികള്‍ വെട്ടികുറയ്ക്കണം. മണ്ണെണ്ണ, എല്‍പിജി സബ്‌സിഡികള്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ളവര്‍ക്ക് മാത്രമായി ചുരുക്കണം എന്നീ ആവശ്യങ്ങളാണ് നേരത്തെ ഉയര്‍ന്നിരുന്നത്. ഭക്ഷ്യധാന്യ സബ്‌സിഡികള്‍ക്ക് പാവപ്പെട്ടവരുടെ ജീവിത നിലവാരത്തില്‍ കാര്യമായ വ്യത്യാസം വരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് നേരത്തെ സര്‍വേ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അതുകൊണ്ട് സബ്‌സിഡികള്‍ വന്‍തോതില്‍വെട്ടിക്കുറയ്ക്കുന്ന തീരുമാനവും ബജറ്റില്‍ ഉണ്ടായേക്കും.
അതേ സമയം ധനമന്ത്രി സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ നിന്നും വലിയ മാറ്റം ബജറ്റിലും പ്രതീക്ഷിക്കുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























