ജനപ്രിയ ബജറ്റുമായി മോഡി സര്‍ക്കാര്‍, 2022 ഓടെ എല്ലാവര്‍ക്കും വീട്, എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി, എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കും

ഇന്ത്യ വളര്‍ച്ചയുടെ പാതയിലെന്നു ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പൊതുബജറ്റിനു കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അഞ്ചു കിലോമീറ്റര്‍ പരിധിയില്‍ സ്‌കൂളുകള്‍ നിര്‍മിക്കും. എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കി. ഒരു ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മിക്കും, രാജ്യത്ത് പുതുതായി 80,000 സെക്കന്ററി സ്‌കൂളുകള്‍ സ്ഥാപിക്കും, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി രാജ്യത്തെ മാനുഫാക്ചറിങ് ഹബ് ആക്കി മാറ്റും.
ഇതുവഴി രാജ്യത്തെ യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തും, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും, വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും, വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കും, ധനക്കമ്മി ജിഡിപിയുടെ മൂന്നു ശതമാനമാക്കുക എന്നതാണു ലക്ഷ്യം. ഇതു രണ്ടു വര്‍ഷത്തിനകം സാധ്യമാക്കും എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചു. ഇന്ത്യയെ വളര്‍ച്ചയുടെ പാതയിലേക്ക് നയിക്കുകയും അതിന്റെ ഗുണഫലങ്ങള്‍ താഴെത്തട്ടിലുള്ള ജനങ്ങള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത കഴിഞ്ഞ ഒന്‍പതുമാസത്തിനിടയില്‍ വീണ്ടെടുത്തതായും ജയ്റ്റ്‌ലി പറഞ്ഞു. പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ്, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ, പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും തുടങ്ങിയവും ബജറ്റില്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























