ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തില്‍ തീപിടുത്തം; മൂന്നു മരണം

ഡല്‍ഹിയില്‍ മൂന്നു നിലകെട്ടിടത്തിന് തീപിടിച്ച് ഒരു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്നു പേര്‍ വെന്തുമരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.10 ന് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം ഏരിയായിലെ സധ നഗറിലായിരുന്നു സംഭവം. അപകടത്തില്‍ എട്ടുപേര്‍ക്ക് ഗുരുതര പൊള്ളലേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തില്‍ കെട്ടിടം ഭാഗീകമായി കത്തിനശിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























