ബജറ്റില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രധാന്യം, നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ അനുവദിച്ചു: പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും

വരുന്ന സാമ്പത്തിക വര്‍ഷം 7.4 വളര്‍ച്ചാ നിരക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് അവതരണത്തിനിടെ വ്യക്തമാക്കി. നിര്‍ഭയ പദ്ധതിക്ക് 1000 കോടി രൂപ, സ്ത്രീ സുരക്ഷയ്ക്കു മുഖ്യ പ്രധാന്യം നല്‍കും, പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ്, അടല്‍ പെന്‍ഷന്‍ യോജന എന്ന പേരില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി പെന്‍ഷന്‍ പദ്ധതി, നാഷണല്‍ ഇന്‍വെസ്റ്റ്മന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കും. റെയില്‍, റോഡ് പദ്ധതികള്‍ക്കായി നികുതി രഹിത ബോണ്ട് പദ്ധതി, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ, പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി മുദ്ര ബാങ്ക്.
വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കും, ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, ആസാം എന്നിവിടങ്ങളില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, വിസ ഓണ്‍ അറൈവല്‍ സംവിധാനത്തില്‍ 150 രാജ്യങ്ങള്‍കൂടി, കര്‍ണാടകയില്‍ ഐഐടി, അരുണാചല്‍ പ്രദേശില്‍ ഫിലിം പ്രൊഡക്ഷന്‍ ആന്‍ഡ് അനിമേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, 25 വയസില്‍ താഴെ പ്രായമുള്ളവരെ ഉദ്ദേശിച്ച് നാഷണല്‍ സ്‌കില്‍ മിഷന്‍ പ്രഖ്യാപിച്ചു, ബിഹാറിനും പശ്ചിമ ബംഗാളിനും പ്രത്യേക കേന്ദ്ര സഹായം, സെക്കന്ററി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരീക്ഷ വിജയിച്ചിട്ടില്ലാത്തവരും തൊഴില്‍ രഹിതരുമായ യുവാക്കള്‍ക്കായി നയി മന്‍സില്‍ എന്ന പേരില്‍ തൊഴില്‍ പദ്ധതി നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























