ഒരു ലക്ഷത്തിന് മേല്‍ ഇടപാട് നടത്തുന്നുണ്ടെങ്കില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധം

ഇനി മുതല്‍ ഒരു ലക്ഷത്തിനു മേല്‍ നിങ്ങള്‍ ഇടപാട് നടത്തുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. കൈയില്‍ പാന്‍ കാര്‍ഡ് ഉണ്ടെങ്കിലെ കാര്യം നടക്കൂ എന്നോര്‍ക്കണം. ഒരു ലക്ഷത്തിനു മേലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കുകയാണ്. പൊതുബജറ്റ് അവതരിപ്പിക്കുന്നതിനിടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരത്തിലൊരു നീക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സാധാരണക്കാരായ ജനങ്ങളെയാണ്. പാന്‍ കാര്‍ഡ് ഇല്ലാത്തവരുടെ കാര്യമാണ് മറ്റൊന്ന്. കേന്ദ്ര സര്‍ക്കാരിന്റെ ഇയൊരു തീരുമാനം സാധാരണക്കാരില്‍ എത്രമാത്രം ഉപയോഗമാകുമെന്ന് കണ്ടറിയണം. പാന്‍കാര്‍ഡ് ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങള്‍ നിരവധിയാണ്. ആധാര്‍ കാര്‍ഡും വോട്ടിംങ് കാര്‍ഡും എന്ന പോലെ തന്നെ പ്രധാനമായ ഒന്നായി മാറിയിരിക്കുകയാണ് പാന്‍ കാര്‍ഡും. വലിയ പണമിടപാടുകള്‍ ഉള്ളവര്‍മാത്രമെ പാന്‍ കാര്‍ഡ് ഉപയോഗിക്കൂ എന്നാണ് പലരുടെയും ചിന്ത.
എന്നാല്‍ എല്ലാവരും ഒരു പോലെ പാന്‍ കാര്‍ഡ് ഉപയോഗിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം. ഏത് ചെറിയ സന്ദര്‍ഭങ്ങളില്‍ പോലും സാധാരണക്കാരന് പാന്‍ കാര്‍ട് ഉപയോഗിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. 50,000 രൂപയ്ക്ക് മുകളില്‍ ഓഹരികള്‍ വാങ്ങുമ്പോള്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്, ചില ഹോട്ടലുകളില്‍ 25,000 രൂപയ്ക്ക്് മുകളില്‍ ആകുന്ന സന്ദര്‍ഭങ്ങളില്‍ പാന്‍ കാര്‍ഡ് ചോദിക്കാം, പുതിയ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുമ്പോഴും പാന്‍ കാര്‍ഡ് ഉപയോഗിക്കാറുണ്ട് ഇങ്ങനെ പോകുന്നു പാന്‍കാര്‍ഡ് ആവശ്യമുള്ള ചില സന്ദര്‍ഭങ്ങള്‍. ഏതായാലും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം സാധാരണക്കാരില്‍ എത്രമാത്രം ഗുണകരമാകുമെന്ന് കാത്തിരുന്ന് കാണണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























