Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണം കാണാതായ സംഭവം... ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി വക്താവ്

  എസ്എടി ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന പരാതിയിൽ വിശദ അന്വേഷണത്തിന് ആരോഗ്യവകുപ്പ്....

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'

സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...

സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ : ആദായനികുതി പരിധിയില്‍ മാറ്റമില്ല, സമ്പന്നര്‍ക്ക് രണ്ട് ശതമാനം സര്‍ചാര്‍ജ്ജ്, കേരളത്തിന് എയിംസില്ല, നിഷ് സര്‍വകലാശാലയാക്കും

28 FEBRUARY 2015 02:24 PM IST
മലയാളി വാര്‍ത്ത.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു. സാമ്പത്തിക വളര്‍ച്ച ലക്ഷ്യമാക്കിയുള്ള ബജറ്റായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചത്. സ്വര്‍ണശേഖരത്തെ പുതിയ നിക്ഷേപമാര്‍ഗമായി മാറ്റുന്നതിനുള്ള സമഗ്രപദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. 2016 ഏപ്രില്‍ മുതല്‍ ചരക്ക് സേവന നികുതി നടപ്പിലാക്കും. സംസ്ഥാനങ്ങളുടെ നികുതി വിഹിതം 62 ശതമാനമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. എയിംസ് പ്രതീക്ഷിച്ചിരുന്ന കേരളത്തെ നിരാശരാക്കി ജമ്മു കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് ബജറ്റില്‍ പുതിയ എയിംസ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് ഇന്‍സ്റ്റിറ്റിയൂട്ടിനെ സര്‍വകലാശാലയാക്കിയതാണ് കേരളത്തിന് ആശ്വാസമായത്.
ഒരു ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ക്ക് പാന്‍നിര്‍ബന്ധമാക്കി. നിലവില്‍ ഇത് 50,000 രൂപയായിരുന്നു. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം 2022 ഓടെ പ്രാപ്തമാകും, വൈദ്യുതി എത്താത്ത എല്ലാ ഗ്രാമങ്ങളിലും 2020 ഓടെ വൈദ്യുതി എത്തിക്കും, വരുന്ന സാമ്പത്തിക വര്‍ഷം സംസ്ഥാനങ്ങളുടെ വിഹിതമായി 5.28 ലക്ഷം കോടി രൂപ നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത കഴിഞ്ഞ ഒന്‍പതുമാസത്തിനിടയില്‍ വീണ്ടെടുത്തതായും ജയ്റ്റ്‌ലി പറഞ്ഞു. പ്രതിവര്‍ഷം 12 രൂപ പ്രീമിയം അടിസ്ഥാനത്തില്‍ സുരക്ഷാ ബീമ യോജനയില്‍പ്പെടുത്തി അപകട ഇന്‍ഷ്വറന്‍സ്, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി നബാര്‍ഡ് വഴി 25000 കോടി രൂപ, പാചക വാതക സബ്‌സിഡി നേരിട്ടു നല്‍കുന്ന പദ്ധതി വിപുലീകരിക്കും തുടങ്ങിയവും ബജറ്റില്‍ പ്രഖ്യാപിച്ചു.

ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍:

പുകയില ഉത്പന്നങ്ങളുടെ വിലകൂടും
ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു
സുകന്യ സമൃദ്ധി പദ്ധതിയിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ്
ആദായനികുതി പരിധിയില്‍ മാറ്റമില്ല
അതിസമ്പന്നര്‍ക്ക് 2 ശതമാനം സര്‍ച്ചാര്‍ജ്
ദേശീയ പെന്‍ഷന്‍ പദ്ധതിലേയ്ക്ക് 50,000 രൂപവെരയുള്ള വിഹിതത്തിന് നികുതിയിളവ്
ആദായനികുതി ദായകര്‍ക്ക് 4,44,200 വരെ വാര്‍ഷിക നികുതിയളവ്
സ്വച്ഛ്ഭാരത്, ഗംഗാശുദ്ധീകരണ പദ്ധതികള്‍ക്കുള്ള സംഭാവനയ്ക്ക് നികുതിയിളവ്
ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സിനുള്ള നികുതിയിളവ് 800ല്‍നിന്ന് 1600 ആക്കി
ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള നികുതിയിളവ് പരിധി 15,000ല്‍നിന്ന് 25,000ആക്കി
കോര്‍പ്പറേറ്റ് നികുതി അഞ്ചു ശതമാനം കുറയ്ക്കും
സമ്പന്നമാര്‍ക്ക് രണ്ടു ശതമാനം സര്‍ചാര്‍ജ്
റിയല്‍ എസ്‌റ്റേറ്റിലെ കള്ളത്തരങ്ങള്‍ തടയാന്‍ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ബില്ല്
ഒരു ലക്ഷത്തിന് മേലെയുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം
കള്ളപ്പണം സൂക്ഷിച്ചാല്‍ ആസ്തിയുടെ 300 ശതമാനം പിഴ
എം.ജി.എന്‍.ആര്‍.ഇ.ജി.എ യ്ക്ക് 5,000 കോടി രൂപ
ബിഹാര്‍, ബംഗാള്‍, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വികസന പാക്കേജ്
കള്ളപ്പണം പിടിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ

കള്ളപ്പണം തിരിച്ചുകൊണ്ടു വരാന്‍ പുതിയ നിയമഭേദഗതി കൊണ്ടുവരും
കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി
പ്രതിരോധ മേഖലയ്ക്ക് 2.46 ലക്ഷം കോടി
ഐ.എസ്.എം ധന്‍ബാദിനെ ഐ.ഐ.ടി ആയി ഉയര്‍ത്തും
1,75,000 മെഗാ വാട്ട് പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ പദ്ധതി
അരുണാചലിന് അനിമേഷന്‍ ഇന്‍സ്റ്റിട്ടൂട്ട്
വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തും
കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
കേരളത്തിലെ \'നിഷ്\' സര്‍വകലാശാലയാക്കും
കേരളത്തിന് എയിംസില്ല
കര്‍ണാടകയ്ക്ക് ഐഐടി
പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി പദ്ധതിയിലൂടെ ഐ.ടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഗോള്‍ഡ് ബോണ്ട് അവതരിപ്പിക്കും
സ്വര്‍ണ നിക്ഷേപത്തിലൂടെ (ഗോള്‍ഡ് മോണിറ്റൈസേഷന്‍) വരുമാനമുണ്ടാക്കാന്‍പദ്ധതി
നിര്‍ഭയ ഫണ്ടിന് ആയിരം കോടി രൂപ
ഇപിഎഫില്‍ ജീവനക്കാരുടെ വിഹിതത്തിന് നിര്‍ബന്ധമില്ല
ചെറുകിട സംരഭകരെ സഹായിക്കാന്‍ മുദ്രാബാങ്ക്
ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനില്‍(എഫ്എംസി) സെബിയെ ലയിപ്പിക്കും

ഇഎസ്‌ഐ, പിഎഫ് നിയമങ്ങള്‍ ഭേദഗതി ചെയ്യും
അശോകചക്രം പതിച്ച സ്വര്‍ണ നാണയങ്ങളിറക്കും
കൂടങ്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യും
ലോകോത്തര നിലവാരത്തിലുള്ള ഐടി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ
കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി
റയില്‍വെയിലെയും റോഡ് നിര്‍മാണത്തിലെയും പദ്ധതികള്‍ക്ക് നികുതിയേതര ബോണ്ട്
നാലു പുതിയ വന്‍കിട ഊര്‍ജപദ്ധതികള്‍ നടപ്പിലാക്കും
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന ഉടന്‍
അടല്‍ പെന്‍ഷന്‍ യോജയയുടെ 50 ശതമാനം സര്‍ക്കാരടയ്ക്കും
നയാ മന്‍സില്‍: തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുറപ്പിനായി പുതിയ പദ്ധതി
എ.ബി വാജ്‌പേയിയുടെ പേരില്‍ വൃദ്ധര്‍ക്കായി പെന്‍ഷന്‍ പദ്ധതി
ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ധനസഹായം
എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും
പുകയില ഉത്പന്നങ്ങളുടെ വിലകൂടും
22 ഉത്പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറച്ചു
സുകന്യ സമൃദ്ധി പദ്ധതിയിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 100 ശതമാനം നികുതിയിളവ്
ആദായനികുതി പരിധിയില്‍ മാറ്റമില്ല
അതിസമ്പന്നര്‍ക്ക് 2 ശതമാനം സര്‍ച്ചാര്‍ജ്
ദേശീയ പെന്‍ഷന്‍ പദ്ധതിലേയ്ക്ക് 50,000 രൂപവെരയുള്ള വിഹിതത്തിന് നികുതിയിളവ്
ആദായനികുതി ദായകര്‍ക്ക് 4,44,200 വരെ വാര്‍ഷിക നികുതിയളവ്
സ്വച്ഛ്ഭാരത്, ഗംഗാശുദ്ധീകരണ പദ്ധതികള്‍ക്കുള്ള സംഭാവനയ്ക്ക് നികുതിയിളവ്
ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സിനുള്ള നികുതിയിളവ് 800ല്‍നിന്ന് 1600 ആക്കി
ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള നികുതിയിളവ് പരിധി 15,000ല്‍നിന്ന് 25,000ആക്കി
കോര്‍പ്പറേറ്റ് നികുതി അഞ്ചു ശതമാനം കുറയ്ക്കും
സമ്പന്നമാര്‍ക്ക് രണ്ടു ശതമാനം സര്‍ചാര്‍ജ്
റിയല്‍ എസ്‌റ്റേറ്റിലെ കള്ളത്തരങ്ങള്‍ തടയാന്‍ ബിനാമി പ്രോപ്പര്‍ട്ടി ട്രാന്‍സാക്ഷന്‍ ബില്ല്
ഒരു ലക്ഷത്തിന് മേലെയുള്ള ഇടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധം
കള്ളപ്പണം സൂക്ഷിച്ചാല്‍ ആസ്തിയുടെ 300 ശതമാനം പിഴ
എം.ജി.എന്‍.ആര്‍.ഇ.ജി.എയ്ക്ക് 5,000 കോടി രൂപ

ബിഹാര്‍, ബംഗാള്‍, ആന്ധ്രാ, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക വികസന പാക്കേജ്
കള്ളപ്പണം പിടിക്കപ്പെട്ടാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ
കള്ളപ്പണം തിരിച്ചുകൊണ്ടു വരാന്‍ പുതിയ നിയമഭേദഗതി കൊണ്ടുവരും
കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍നിന്ന് 25 ശതമാനമാക്കി
പ്രതിരോധ മേഖലയ്ക്ക് 2.46 ലക്ഷം കോടി
ഐ.എസ്.എം ധന്‍ബാദിനെ ഐ.ഐ.ടി ആയി ഉയര്‍ത്തും
1,75,000 മെഗാ വാട്ട് പുനരുപയോഗ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ പദ്ധതി
അരുണാചലിന് അനിമേഷന്‍ ഇന്‍സ്റ്റിട്ടൂട്ട്
വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ 150 രാജ്യങ്ങളെ ഉള്‍പ്പെടുത്തും
കശ്മീര്‍, പഞ്ചാബ്, തമിഴ്‌നാട്, ഹിമാചല്‍, അസം എന്നീ സംസ്ഥാനങ്ങള്‍ക്ക് എയിംസ്
കേരളത്തിലെ \'നിഷ്\' സര്‍വകലാശാലയാക്കും
കേരളത്തിന് എയിംസില്ല
കര്‍ണാടകയ്ക്ക് ഐഐടി
പ്രധാനമന്ത്രി വിദ്യാ ലക്ഷ്മി പദ്ധതിയിലൂടെ ഐ.ടി വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
ഗോള്‍ഡ് ബോണ്ട് അവതരിപ്പിക്കും
സ്വര്‍ണ നിക്ഷേപത്തിലൂടെ (ഗോള്‍ഡ് മോണിറ്റൈസേഷന്‍) വരുമാനമുണ്ടാക്കാന്‍പദ്ധതി
നിര്‍ഭയ ഫണ്ടിന് ആയിരം കോടി രൂപ
ഇപിഎഫില്‍ ജീവനക്കാരുടെ വിഹിതത്തിന് നിര്‍ബന്ധമില്ല
ചെറുകിട സംരഭകരെ സഹായിക്കാന്‍ മുദ്രാബാങ്ക്
ഫോര്‍വേഡ് മാര്‍ക്കറ്റ് കമ്മീഷനില്‍(എഫ്എംസി) സെബിയെ ലയിപ്പിക്കും
ഇഎസ്‌ഐ, പിഎഫ് നിയമങ്ങള്‍ ഭേദഗതി ചെയ്യും
അശോകചക്രം പതിച്ച സ്വര്‍ണ നാണയങ്ങളിറക്കും
കൂടങ്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യും
ലോകോത്തര നിലവാരത്തിലുള്ള ഐടി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ
കുട്ടികളുടെ സുരക്ഷയ്ക്ക് 500 കോടി
സ്റ്റാര്‍ട്ട് അപ്പ് പദ്ധതികള്‍ക്ക് 1000 കോടി
റയില്‍വെയിലെയും റോഡ് നിര്‍മാണത്തിലെയും പദ്ധതികള്‍ക്ക് നികുതിയേതര ബോണ്ട്
നാലു പുതിയ വന്‍കിട ഊര്‍ജപദ്ധതികള്‍ നടപ്പിലാക്കും
പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന ഉടന്‍
അടല്‍ പെന്‍ഷന്‍ യോജയയുടെ 50 ശതമാനം സര്‍ക്കാരടയ്ക്കും
നയാ മന്‍സില്‍: തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുറപ്പിനായി പുതിയ പദ്ധതി

എ.ബി വാജ്‌പേയിയുടെ പേരില്‍ വൃദ്ധര്‍ക്കായി പെന്‍ഷന്‍ പദ്ധതി
ദാരിദ്രരേഖയ്ക്ക് താഴെയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ധനസഹായം
എല്ലാ പൗരന്മാര്‍ക്കും സാമൂഹ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കും
ജന്‍ധന്‍ യോജന പോസ്റ്റ് ഓഫീസുകളിലേക്കും
എംപിമാര്‍ പാചകവാതക സബസിഡി വേണ്ടെന്ന് വെയ്ക്കണം
പാചക വാതക സബ്‌സിഡി നഷ്ടം ഇല്ലാതാക്കും
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യവികസനത്തിന് 25,000 കോടി രൂപ
കര്‍ഷകര്‍ക്കായി \'ദേശീയ കൃഷി വിപണി\' ഏര്‍പ്പെടുത്തും
5300 കോടി രൂപ പ്രധാനമന്ത്രി കൃഷി വികാസ് യോജനക്ക്
പൊതുജന ആരോഗ്യത്തിനും സാമൂഹ്യസേവനത്തിനും ഊന്നല്‍
ഒരു ലക്ഷം കിലോമീറ്റര്‍ റോഡ് പുതുതായി നിര്‍മിക്കും
ജന്‍ധന്‍ യോജനയും സ്വച്ഛ് ഭാരത് പദ്ധതിയും വന്‍വിജയമായി
2016 ഏപ്രില്‍ മുതല്‍ ചരക്കുസേവന നികുതി നടപ്പിലാക്കും
2020 നകം എല്ലാ വീടുകള്‍ക്കും വൈദ്യുതി എന്ന ലക്ഷ്യത്തിനായി പ്രയത്‌നിക്കും

2022 ഓടെ എല്ലാ കുടുംബങ്ങള്‍ക്കും വീടെന്ന സ്വപ്‌നത്തിനായി പരിശ്രമിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഒരുമാസം 24 കോടി യൂണിറ്റ് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുക...  (18 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്  (33 minutes ago)

ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്  (47 minutes ago)

മുപ്പതു വർഷത്തിലേറെയായി യു.എസ് ആണവ പരീക്ഷണം നടത്താതിരിക്കുമ്പോൾ  (53 minutes ago)

നിയമസഭ തെര‍ഞ്ഞെടുപ്പോടെ രണ്ടിലൊന്ന്... ശശി തരൂര്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു, അദ്വാനിയെ പുകഴ്ത്തിയ ശശി തരൂരിന് വിമര്‍ശനം; പിന്നാലെയുള്ള വിശദീകരണത്തിലും കോണ്‍ഗ്രസിന് 'കുത്തൽ', താക്കീതുമായി പാര്‍ട്ടി  (1 hour ago)

ഭോപ്പാലിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

കൂറ്റൻ കുടിവെള്ള ഫീഡർ ടാങ്കിന്റെ ഭിത്തി തകർന്ന നിലയിൽ  (1 hour ago)

യുവതി അണുബാധയെ തുടർന്ന് മരിച്ചെന്ന ....  (2 hours ago)

മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

ഒരുക്കങ്ങളെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കി...  (3 hours ago)

സ്‌കൂൾ ശാസ്ത്രോത്സവത്തിൽ...  (3 hours ago)

ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ...  (3 hours ago)

രണ്ട് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേരെ രക്ഷപ്പെടുത്തി  (3 hours ago)

വളരെ കാലമായി അസുഖം ഉണ്ടായിരുന്നവർക്ക് അതെല്ലാം മാറി ആരോഗ്യം വീണ്ടെടുക്കുവാൻ ഇന്ന് സാധിക്കും.  (4 hours ago)

പാക് ക്യാപ്റ്റന്‍ അബ്ബാസ് അഫ്രീദി പ്ലെയര്‍ ഓഫ് ദ് മാച്ചും പ്ലെയര്‍ ഓഫ് ദ് ടൂര്‍ണമെന്റും.  (4 hours ago)

Malayali Vartha Recommends